KERALA
കമ്മ്യൂണിസ്റ്റ് പാർട്ടികൾ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരാണെന്നുബിനോയ് വിശ്വം
പാലക്കാട് : സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്ന ഇഎൻ സുരേഷ്ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റ് പാർട്ടികൾ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരാണെന്നും ആ ബോധ്യത്തിലാണ് സിപിഎം ഇത്തരത്തിൽ ഒരു നടപടി എടുത്തത് എന്നാണ് ഞാൻ മനസ്സിലാക്കുന്നതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ആൺ- പെൺ ബന്ധങ്ങളെ സംബന്ധിച്ച് ഏറ്റവും ശരിയായ കാഴ്ചപ്പാടാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കുള്ളത്. പാർട്ടിക്ക് അകത്തും പുറത്തുമുള്ള സ്ത്രീകളെ എങ്ങനെ കാണണമെന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
