Connect with us

KERALA

തിരുവോണം ബമ്പർ ജേതാവ് പബ്ലിസിറ്റി ഇല്ലാതെ ലോട്ടറി ടിക്കറ്റ് നൽകി പണം കൈപ്പറ്റി

Published

on

തിരുവനന്തപുരം: തിരുവോണം ബമ്പർ ഭാഗ്യക്കുറി ജേതാവ് ലോട്ടറി ടിക്കറ്റ് നൽകി പണം കൈപ്പറ്റി. വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ലോട്ടറി വകുപ്പ് ഇയാളുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം 30 കോടി രൂപ തളിപ്പറമ്പിൽ വിറ്റ ടിഎൽ 360615 എന്ന ടിക്കറ്റിനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മുൻവർഷങ്ങളിൽ വലിയ തുകയ്ക്കുള്ള ബമ്പർ ലോട്ടറി അടിച്ചവരെ തേടി ദൂരദേശങ്ങളില്‍നിന്നു പോലും പണം ആവശ്യപ്പെട്ടെത്തിയിരുന്നു.

ഇത് ഭയന്നാവാം ജേതാവ് അജ്ഞാതനായി തുടരാൻ തീരുമാനിച്ചതെന്നാണ് സൂചന. നികുതിയും സെസും ഏജന്‍റ് കമ്മിഷനും കഴിച്ച ശേഷം 16.47 കോടി രൂപയാണ് സമ്മാനാർഹന് ലഭിച്ചത്.

Continue Reading