Connect with us

Education

എസ് എസ് എൽ സി- പ്ലസ് ടു പരീക്ഷകൾ മാറ്റുമോ എന്ന കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നോ നാളെയോ

Published

on

തിരുവനന്തപുരം: എസ് എസ് എൽ സി- പ്ലസ് ടു പരീക്ഷകൾ മാറ്റുമോ എന്ന കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നോ നാളെയോ ഉണ്ടാകും. അദ്ധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതിനാൽ മാർച്ച് 17 മുതൽ 30 വരെ നടത്താൻ നിശ്ചയിച്ച എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു.

പരീക്ഷകൾ വോട്ടെടുപ്പിനുശേഷം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സർക്കാരിന്റെ കത്ത് ചീഫ് ഇലക്ടറൽ ഓഫീസർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ചിട്ടുണ്ട്. പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ഭരണപക്ഷ അദ്ധ്യാപക സംഘടനയായ കെ എസ് ടി എ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം മാർച്ച് 17ന് പരീക്ഷകൾ ആരംഭിക്കുമെന്ന പ്രതീക്ഷയിൽ സ്‌കൂളുകളിൽ നടപടികളും പുരോഗമിക്കുന്നുണ്ട്. പ്ലസ്ടു പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റ് വിതരണത്തിനുള്ള ഒരുക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

Continue Reading