Uncategorized
സൈനിക വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് സൈനികർ മരിച്ചു. അഞ്ച് പേർക്ക് പരിക്ക്

ജയ്പുർ: രാജസ്ഥാനിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് സൈനികർ മരിച്ചു. അഞ്ച് പേർക്ക് പരിക്ക്. ശ്രീഗംഗാനഗർ ജില്ലയിലെ റസിയാസാർ-ഛത്തീസ്ഗഡ് റോഡിലാണ് അപകടം നടന്നത്. സുബേദാർ എ. മമാഗെർ, ഹവിൽദാർ ദേവ് കുമാർ, എസ്.കെ. ശുക്ല എന്നിവരാണ് മരിച്ചത്.
ബതിന്ദ ആസ്ഥാനമായുള്ള ആർമി യൂണിറ്റിലെ എട്ട് സൈനികർ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. തുടർന്ന് വാഹനത്തിന് തീപിടിച്ചു. തീപിടിത്തത്തെ തുടർന്നാണ് മൂന്ന് സൈനികരും മരിച്ചത്. പരിക്കേറ്റവരെ സൂറത്ത്ഗഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു