Connect with us

Uncategorized

ജോയിസ് ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയണമെന്ന് ഉമ്മന്‍ ചാണ്ടി

Published

on

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ സെന്റ് തെരേസാസ് കോളജ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മുന്‍ ഇടത് എംപി ജോയിസ് ജോര്‍ജ് നടത്തിയ അത്യന്തം മ്ലേച്ചമായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

പെണ്‍കുട്ടികളെയും സ്ത്രീസമൂഹത്തെയും മാത്രമല്ല കേരളത്തെ തന്നെയാണ് മുന്‍ എംപി അപമാനിച്ചത്.  സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി മുതലുള്ള പാര്‍ട്ടി നേതാക്കള്‍  സ്ത്രീവിരുദ്ധ ജ്വരം ബാധിച്ചവരാണെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. അശ്ലീല പരാമര്‍ശം ആസ്വദിച്ച മന്ത്രി എംഎം മണിയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് കുപ്രസിദ്ധനാണ്.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

Continue Reading