Connect with us

Uncategorized

വോട്ടെണ്ണൽ ദിവസം ലോക്ക് ഡൗൺ വേണ്ടെന്ന് ഹൈക്കോടതി

Published

on


കൊച്ചി: വോട്ടെണ്ണൽ ദിവസം ലോക്ക് ഡൗൺ വേണ്ടെന്ന്  ഹൈക്കോടതി. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരും സ്വീകരിച്ച നടപടികള്‍ തൃപ്തികരമാണ്. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ പ്രത്യേകം അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമ‌ർപ്പിച്ച എല്ലാ പൊതുതാല്‍പര്യ ഹര്‍ജികളും ഹൈക്കോടതി തീര്‍പ്പാക്കുകയും ചെയ്തു.

ആഹ്ലാദ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ ആളുകള്‍ ഒത്തുകൂടുമെന്നും, ഇത് രോഗ വ്യാപനത്തിന് ഇടയാക്കുമെന്നുമാണ് ഹര്‍ജികളില്‍ പറയുന്നത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരുന്നു.

Continue Reading