Uncategorized
ഇരിട്ടി പടിക്കച്ചാലിൽ ബോംബ് പൊട്ടി പിഞ്ച് കുട്ടികൾക്ക് പരിക്കേറ്റു

കണ്ണൂർ: കണ്ണൂരിൽ ഇരിട്ടി പടിക്കച്ചാലിൽ ബോംബ് പൊട്ടി കുട്ടികൾക്ക് പരിക്കേറ്റു.ഒന്നരയും അഞ്ചും വയസ്സുള്ള കുട്ടികൾക്കാണ് പരിക്കേറ്റത്. ആളൊഴിഞ്ഞ പറമ്പിൽ നിന്നും കിട്ടിയ ഐസ്‌ക്രീം ബോംബാണ് പൊട്ടിയാണ് പരിക്കേറ്റത്.
ബോളാണെന്ന് കരുതി ഐസ്‌ക്രീം കപ്പ് വീട്ടിൽകൊണ്ടുവന്ന് കുട്ടികൾ തുറക്കുന്നതിനിടെയാണ് അപകടം. അഞ്ച് വയസുകാരൻ മുഹമ്മദ് അമീന് നെഞ്ചിലും കാലിലും ബോംബിന്റെ ചീളുകൾ പതിച്ചാണ് ഗുരുതരമായി പരിക്കേറ്റത്. അനിയനായ ഒന്നരവയസുകാരന്റെ പരിക്ക് ഗുരുതരമല്ല. മുഹമ്മദ് അമീനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടാകാറുള്ള സ്ഥലമാണിത്.ബിജെപി, എസ്ഡിപിഐ, സിപിഎം ശക്തികേന്ദ്രമാണ് സംഭവസ്ഥലം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു