Connect with us

Crime

ഇംഎംസിസി ഡയറക്ടറുടെ കാര്‍ കത്തിച്ച സംഭവത്തില്‍ പിടിയിലായത് സരിത എസ് നായരുടെ സെക്യൂരിറ്റി

Published

on

കൊല്ലം:  ഇംഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിന്റെ കാര്‍ കത്തിച്ച സംഭവത്തില്‍ പിടിയിലായ തിരുവനന്തപുരം സ്വദേശി വിനുകുമാര്‍ സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ സെക്യൂരിറ്റി ഗാര്‍ഡ് ആയി പ്രവര്‍ത്തിച്ചിരുന്നു എന്ന് പൊലീസ് കണ്ടെത്തി .

വിനുകുമാര്‍ പിടിയിലായതിന് പിന്നാലെ ഗോവയില്‍ നിന്ന് ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിനെയും പൊലീസ് കസ്റ്റഡിയിലെത്തിയിരുന്നു. ഷിജുവും സംഘവും തന്നെയാണ് തീവയ്പ്പിന് പിന്നിലെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഇതോടെ സംഭവത്തില്‍ ഇഎംസിസിയും സരിതയും തമ്മില്‍ ബന്ധമുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഷിജുവിനെ കൂടാതെ മാനേജര്‍ ശ്രീകാന്തും അറസ്റ്റിലായിട്ടുണ്ട്.

നിലവില്‍ സരിതയുടെ വിശ്വസ്തനെ ഉപയോഗിച്ച് ഷിജു വര്‍ഗീസ് നടത്തിയ ആസൂത്രിത അക്രമമാണ് തിരഞ്ഞെടുപ്പ് ദിവസം ഉണ്ടായതെന്നാണ് പൊലീസിന്റെ അനുമാനം.

Continue Reading