Connect with us

Crime

കാപ്പ പ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവ് വെട്ടേറ്റ് മരിച്ചു

Published

on

തിരുവനന്തപുരം: ജയിലിൽ നിന്ന് പുറത്തിറങ്ങിയ പ്രതിയെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.നരുവാമൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയക്കോട്
മേലെ പുത്തൻവീട്ടിൽ അനീഷ് എന്ന ഇരുപത്തെട്ടുകാരനാണ് കൊല്ലപ്പെട്ടത്. കുളങ്ങരക്കോണത്തെ ഒരു ഹോളോബ്രിക്സ് കമ്പനിക്കുള്ളിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രി പ്രദേശത്തെ ഒരു സ്ത്രീയുടെ മാല മോഷണം പോയിരുന്നു. ഇതു സംബന്ധിച്ചു പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അനീഷിന്റെ മൃതദേഹം കണ്ടെത്തുന്നത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അനീഷ് കാപ്പ പ്രകാരം കരുതൽ തടങ്കലിൽ ആയിരുന്നു. ആഴ്ചകൾക്ക് മുമ്പാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.

Continue Reading