Uncategorized
ബന്ധുനിയമന കേസിൽ കെ ടി ജലീൽ സുപ്രീം കോടതിയെ സമീപിച്ചു

തിരുവനന്തപുരം: ബന്ധുനിയമന കേസിൽ മുൻ മന്ത്രി കെ ടി ജലീൽ സുപ്രീം കോടതിയെ സമീപിച്ചു. ലോകായുക്ത തീരുമാനത്തിനും ഹൈക്കോടതി വിധിക്കും എതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
ലോകായുക്തയുടെ നടപടി സ്വാഭാവിക നീതി നിഷേധിക്കുന്നതാണെന്നും കേസ് വേഗത്തിൽ പരിഗണിക്കണമെന്നും ഹർജിയിൽ ജലീൽ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാര്‍ വാക്കാല്‍ ഉന്നയിച്ച ആരോപണങ്ങള്‍ മാത്രം കേട്ടാണ് ലോകായുക്ത റിപ്പോര്‍ട്ടെന്നാണ് ജലീലിന്റെ വാദം.
ബന്ധുനിയമനത്തിൽ വഴിവിട്ട് നീക്കങ്ങൾ നടത്തിയ ജലീലിനെതിരെ നടപടിക്ക് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നതായിരുന്നു ലോകായുക്തയുടെ ഉത്തരവ്. ജലീൽ മന്ത്രിസ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും ലോകായുക്ത വിധിയിൽ പരാമർശിച്ചിരുന്നു. തുടർന്ന് ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജലീൽ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലോകായുക്തയുടെ ഉത്തരവിൽ തെറ്റില്ലെന്നായിരുന്നു കോടതിയുടെ വിധി.