Connect with us

NATIONAL

ശബരിമലയിൽ തീർത്ഥാടകർക്കുള്ള നിയന്ത്രണം താൽക്കാലികമായി നീക്കി

Published

on

പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകർക്കുള്ള നിയന്ത്രണം താൽക്കാലികമായി നീക്കി. കാലാവസ്ഥ അനുകൂലമായതോടെയാണ് സന്നിധാനത്തേക്ക് ഭക്തരെ കടത്തി വിട്ടു തുടങ്ങിയത്. കനത്ത മഴയിൽ പമ്പാ നദിയിലെ ജലനിരപ്പ് ഉയർന്നതും കക്കിആനത്തോട് ഡാം തുറന്നതും കണക്കിലെടുത്താണ് ഇന്നലെ അർധരാത്രി ദർശനം നിയന്ത്രിച്ചത്. ഇന്ന് മഴ കുറഞ്ഞതോടെയാണ് നിയന്ത്രണം മാറ്റിയത്.പമ്പാനദിയിൽ ജലനിരപ്പുയരുന്നു,​ ശനിയാഴ്ച പമ്പയിലേക്കും ശബരിമലയിലേക്കും പ്രവേശനം നിരോധിച്ചു
അതേസമയം, ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം പമ്പ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. പമ്പാ നദിയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ശബരിമല തീർത്ഥാടകർ പമ്പാ നദിയിൽ ഇറങ്ങരുതെന്നും ജില്ലാ കളക്ടറുടെ നിർദേശമുണ്ട്.
നിലക്കലിൽ എത്തിയ അയ്യപ്പ ഭക്തരെയാണ് കെ.എസ്.ആർ.ടി.സി ബസ്സുകളിൽ ഇപ്പോൾ പമ്പയിലെത്തിക്കുന്നത്. നിലക്കലിൽ ഭക്തരെ ഉൾക്കൊള്ളാതെ വരികയും ഭക്ഷണവും മറ്റും ലഭിക്കാത അവസ്ഥ വന്നതോടെയാണ് നിയന്ത്രണം നീക്കിയത്.

Continue Reading