Connect with us

NATIONAL

ആന്ധ്രപ്രദേശ് ഐടി മന്ത്രി ഗൗതം റെഡ്ഡി ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു

Published

on

അമരാവതി : ആന്ധ്രപ്രദേശിന്റെ ഐടി മന്ത്രി കേമപതി ഗൗതം റെഡ്ഡി(50) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. വീട്ടില്‍ കുഴഞ്ഞു വീണതിന് പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ദുബായിലായിരുന്ന റെഡ്ഡി ഞായറാഴ്ചയാണ് ഹൈദരാബാദിലെ വീട്ടില്‍ തിരിച്ചെത്തിയത്. ഐടി കൂടാതെ ആന്ധ്ര വ്യവസായ വകുപ്പിന്റെയും മന്ത്രിയായിരുന്നു. മുന്‍ എംപി മേകപതി രാജ്‌മോഹന്‍ റെഡ്ഡിയുടെ മകനാണ് ഗൗതം. 2014, 2019 വര്‍ഷങ്ങളില്‍ നെല്ലൂര്‍ ജില്ലയിലെ ആത്മകൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. 2019ലാണ് മന്ത്രിയാകുന്നത്. റെഡ്ഡിയുടെ വേര്‍പാടില്‍ മുഖ്യമന്ത്രി വൈ.എസ്.ജഗന്‍മോഹന്‍ റെഡ്ഡി അനുശോചനം രേഖപ്പെടുത്തി.

Continue Reading