Connect with us

NATIONAL

ഗോവയും ബി.ജെ.പിക്കൊപ്പം

Published

on

പനാജി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോവയും ബി.ജെ.പിക്കൊപ്പമെന്നാണ് പുറത്തു വരുന്ന സൂചനകൾ. 40 അംഗ സീറ്റുകളിലേക്കുള്ള മത്സരത്തിൽ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ 13 സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നുണ്ട്. ഭരണകക്ഷിയായ ബിജെപി 19 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

ഗോവയിൽ കന്നിയങ്കത്തിനിറങ്ങിയ തൃണമൂൽ കോൺഗ്രസ് വൻ മുന്നേറ്റമാണ് നടത്തുന്നത്. 5 ഇടങ്ങളിലാണ് തൃണമൂൽ കോൺഗ്രസ് മുന്നേറുന്നത്. രണ്ടിടത്ത് സ്വതന്ത്രരും ലീഡ് ചെയ്യുന്നുണ്ട്.

ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെ സ്വതന്ത്രനായി മത്സരിച്ച മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ പനാജി മണ്ഡലത്തിൽ ലീഡ് ചെയ്യുന്നുണ്ട്.

Continue Reading