NATIONAL
ജവാന്മാര്‍ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് മരണം
ശ്രീനഗര്‍: ജമ്മു കശമീരില്‍ ഐ ടി ബി പി ജവാന്മാര്‍ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് ജവാന്മാര്‍ മരിച്ചു. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) സേനാംഗങ്ങളാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ചന്ദന്‍വാരിയില്‍ നിന്ന് പഹല്‍ഗാമിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. സൈനിക ബസില്‍ 37 ഐടിബിപി ജവാന്മാരും രണ്ട് ജമ്മുകശ്മീര്‍ പൊലീസ് സേനാംഗങ്ങളുമാണ് ഉണ്ടായിരുന്നത്.അമര്‍നാഥ് സുരക്ഷായാത്ര ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയവരാണ് ഉണ്ടായിരുന്നവരാണ് അപകടത്തില്‍പെട്ടത്.വാഹനം 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
