Connect with us

Crime

നരബലിക്ക് പിന്നിൽ വമ്പൻ കഥകൾ . റഷീദ് വൈദ്യന്റെ മുന്നില്‍വച്ച് അയാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. സ്ത്രീകളെ വലയിലാക്കിയത് അശ്ലീല ചിത്രത്തില്‍ അഭിനയിക്കാനെന്ന് പറഞ്ഞ്

Published

on


കൊച്ചി: ഇലന്തൂര്‍ കൊലപാതകത്തില്‍ ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് ഷാഫി എന്ന റഷീദ് ,തിരുവല്ല സ്വദേശിയായ തിരുമ്മു ചികിത്സകനായ ഭഗവല്‍ സിങ്ങുമായി പരിചയപ്പെടുന്നത്. പെരുമ്പാവൂര്‍ സ്വദേശിയായ ഒരു ദിവ്യനെ പ്രീതിപ്പെടുത്തിയാല്‍ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാകുമെന്ന് ഇയാള്‍ ഫെയ്‌സ്ബുക്ക് വഴി വൈദ്യരെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതനുസരിച്ചാണ് നരബലി നടത്തുന്നത്.

ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് ഷാഫി എന്ന റഷീദ് വൈദ്യനുമായി പരിചയത്തിലായത്. തുടര്‍ന്ന് പെരുമ്പാവൂരില്‍ റഷീദ് എന്നൊരു സിദ്ധനുണ്ടെന്നും ഇയാളെ തൃപ്തിപ്പെടുത്തിയാല്‍ സമ്പത്ത് വരുമെന്നും വിശ്വസിപ്പിച്ചു. നമ്പരും കൊടുത്തു. തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തിയ റഷീദ് വൈദ്യന്റെ മുന്നില്‍വച്ച് അയാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. ഇങ്ങനെ ചെയ്താല്‍ സിദ്ധികൂടുമെന്നായിരുന്നു റഷീദ് വൈദ്യനോട് പറഞ്ഞിരുന്നത്. ബലി നല്‍കിയാല്‍ കൂടുതല്‍ ഐശ്വര്യം വരുമെന്നും അതിനായി സ്ത്രീകളെ താന്‍ തന്നെ കൊണ്ടുവരാമെന്നും റഷീദ് തന്നെയാണ് പറഞ്ഞതും.

അശ്ലീല ചിത്രത്തില്‍ അഭിനയിക്കാനുണ്ടെന്നും അങ്ങനെ ചെയ്താല്‍ പത്ത് ലക്ഷം തരാമെന്നും പറഞ്ഞാണ് രണ്ട് സ്ത്രീകളെയും ഷാഫി വശത്താക്കിയത്. ഇയാള്‍ തന്നെയാണ് മന്ത്രവാദം ചെയ്ത സിദ്ധനാണെന്നും റിപ്പോര്‍ട്ടുണ്ട്. ആദ്യം റോസ്ലിയെയാണ് കൊണ്ടുപോയത്. വീട്ടില്‍ എത്തിച്ച റോസ്ലിയെ വീട്ടില്‍ പ്രത്യേകം സജ്ജമാക്കിയ പൂജാമുറിയില്‍ കട്ടിലില്‍ കെട്ടിയിട്ടു. സിനിമയില്‍ അഭിക്കാനല്ലേ കൊണ്ടുവന്നതെന്നും കെട്ടിയിടുന്നത് എന്തിനാണെന്നും ചോദിച്ചപ്പോള്‍ സ്വാഭാവികത വരുത്താനെന്നായിരുന്നു മൂവരും പറഞ്ഞത്. അല്പം കഴിഞ്ഞപ്പോള്‍ സിദ്ധന്‍ ചുറ്റികകൊണ്ട് റോസ്ലിയുടെ തലയില്‍ ആഞ്ഞടിച്ചു. അതിനുശേഷം ലൈല റോസ്ലിയുടെ കഴുത്തുറുത്തു. ജീവനുവേണ്ടി റോസ്ലി പിടയുമ്പോള്‍ ലൈല കത്തി അവരുടെ രഹസ്യ ഭാഗത്ത് കുത്തിയിറക്കി. അവിടെ നിന്ന് ചീറ്റിയ ചുടുചോര ശേഖരിച്ച് വീടിനുചുറ്റും തളിക്കുകയും ചെയ്തു. തങ്ങള്‍ക്ക് ഏറ്റ ശാപത്തില്‍ നിന്ന് മോചനം കിട്ടാനും പെട്ടെന്ന് ഐശ്വര്യമുണ്ടാക്കാനുമായിരുന്നു ഇത് ചെയ്തത്. അവയവങ്ങളെല്ലാം മുറിച്ചെടുക്കുകയും ചെയ്തു. രണ്ടാമത്തെ സ്ത്രീയെ ബലി നല്‍കിയതും ഇതുപോലെ തന്നെയായിരുന്നു.

അതേസമയം കേസില്‍ സാമ്പത്തിക നേട്ടത്തിനായി മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കേവലം വൈദ്യന്‍ ഭഗവത് ഭഗവല്‍ സിങ്ങിന്റെ നേട്ടത്തിനായി ഷാഫി എന്തിനീ കൊലപാതകത്തിന് കൂട്ടുനിന്നു എന്നുള്ളതാണ് ചോദ്യമാവുന്നത്.
അവയവദാനം പോലുള്ള സാമ്പത്തിക നേട്ടങ്ങള്‍ ഇതിന് പിന്നിലുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. കൂടുതല്‍ അന്വേഷണത്തില്‍ കൊലപാതകത്തിന്റെ ചുരുളഴിയുമെന്നാണ്കരുതുന്നത്.

പെരുമ്പാവൂര്‍ സ്വദേശി ഷാഫി പ്രത്യേകിച്ച് ജോലിക്കൊന്നും പോകാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന സ്വഭാവക്കാരനാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇത്തരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനിടെയാണ് ഇരകളായ സ്ത്രീകളെ കണ്ടെത്തിയതെന്നും പൊലീസിന്റെ വിലയിരുത്തല്‍. കടവന്ത്രയില്‍ കാണാതായ പത്മ എന്ന സ്ത്രീയുടെ തിരോധാനക്കേസില്‍ മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ തിരുവല്ല ഇലന്തൂരിലെത്തിച്ചത്.

തുടര്‍ന്ന് ഷാഫിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിങ് ഭാര്യ ലൈല എന്നിവര്‍ പിടിയിലാകുന്നത്. ആഭിചാരപൂജയ്ക്കു ശേഷം സ്വന്തം പുരയിടത്തില്‍ തന്നെയാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. മൃതദേഹങ്ങള്‍ തലയറുത്ത്, ശരീരം കഷണങ്ങളാക്കി മുറിച്ച് കുഴിച്ചു മൂടുികയായിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചതായാണ് പൊലീസ് സൂചിപ്പിക്കുന്നത്. മൃതദേഹം കണ്ടെടുക്കാനായി ആര്‍ഡിഒയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തുകയാണ്

Continue Reading