Connect with us

NATIONAL

ജയം ഉറപ്പിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വോട്ട് 4000 കടന്നു. ശശി തരൂരിന് 500

Published

on

ജയം ഉറപ്പിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ
വോട്ട് 4000 കടന്നു. ശശി തരൂരിന് 500

ന്യൂഡൽഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ ജയം ഉറപ്പിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് ഖാര്‍ഗെയുടെ വോട്ട് 4000 കടന്നു. എതിര്‍ സ്ഥാനാര്‍ത്ഥി ശശി തരൂരിന് 500 വോട്ടാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഫല പ്രഖ്യാപനത്തിനു മുന്‍പുതന്നെ ഖാര്‍ഗെ ക്യാമ്പുകളില്‍ ആഘോഷം ആരംഭിച്ചു. വീടിന് മുന്നില്‍ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തതില്‍ നന്ദി അറിയിച്ചു ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇതിനിടയില്‍ യുപിയില്‍ അഴിമതി നടന്നെന്ന തരൂർ  വാദം തെരഞ്ഞെടുപ്പുകമ്മീഷന്‍ തള്ളി.68 ബാലറ്റ് പെട്ടികള്‍ പത്ത് മണിയോടെ സ്ട്രോംഗ് റൂമില്‍ നിന്ന് പുറത്തെടുത്തു. ബാലറ്റ് പേപ്പറുകള്‍ കൂട്ടി കലര്‍ത്തി,നൂറ് എണ്ണം വീതമുളള കെട്ടാക്കി മാറ്റി. 5 ടേബിളുകളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്.9497 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. ഉച്ചക്ക് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി തെര.സമിതി അദ്ധ്യക്ഷന്‍ മധുസൂധനന്‍ മിസ്ത്രി ഫലപ്രഖ്യാപനം നടത്തും.

Continue Reading