Connect with us

Education

ലക്ഷ്മണ രേഖകള്‍ ലംഘിച്ചില്ലായിരുന്നില്ലെങ്കില്‍ താനിപ്പോഴും വീടിനകത്ത് തന്നെ ഇരിക്കേണ്ടി വന്നേനെ. അവ ലംഘിച്ചത് കൊണ്ടാണ് താനിന്ന് ഇവിടെ നില്‍ക്കുന്നതെന്നും മന്ത്രി ആർ.ബിന്ദു

Published

on

തിരുവനന്തപുരം: വിവാദത്തിനായി സമയം നഷ്ടപ്പെടുത്താനില്ലെന്ന് മന്ത്രി ആര്‍ .ബിന്ദു. ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലാത്തിനനുസരുച്ചുള്ള മാറ്റങ്ങളും പരിഷ്‌ക്കാരങ്ങളും വരുത്തുവാനുള്ള സന്ദര്‍ഭമാണിത്. ഉന്നത വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നത്. എല്ലാവരും ഇതിനൊപ്പമുണ്ടാകണം. വിസിമാരുടെ രാജിക്കാര്യത്തില്‍ കോടതി അഭിപ്രായം പറഞ്ഞിട്ടുണ്ട്. തര്‍ക്കങ്ങളില്‍ അഭിരമിക്കാന്‍ തത്കാലം ഇവിടെ സമയമില്ലെന്ന് അവര്‍ പറഞ്ഞു.

ലക്ഷ്മണ രേഖകള്‍ ലംഘിച്ചില്ലായിരുന്നില്ലെങ്കില്‍ താനിപ്പോഴും വീടിനകത്ത് തന്നെ ഇരിക്കേണ്ടി വന്നേനെ. അവ ലംഘിച്ചത് കൊണ്ടാണ് താനിന്ന് ഇവിടെ നില്‍ക്കുന്നത്. 35 കൊല്ലമായി പൊതുപ്രവര്‍ത്തനം നടത്തുന്നുണ്ട്. നിരവധി പേര്‍ ആക്ഷേപിച്ചിട്ടുണ്ട്. അതൊന്നും ഒരു പ്രശ്‌നമേയല്ല.  ഗവര്‍ണറെ പോലെ മുതിര്‍ന്നൊരാള്‍ പറയുമ്പോള്‍ അതിനെല്ലാം മറുപടി പറയേണ്ടതില്ലെന്നും ശക്തമായ ഭാഷയില്‍ മന്ത്രി ഗവര്‍ണറുടെ ആക്ഷേപത്തിന് മറുപടി പറഞ്ഞു.

എങ്ങനെ മുന്നോട്ടു പോകണമെന്ന് എല്ലാവരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ഗവര്‍ണര്‍ നേരത്തെയുള്ള  നിലപാടില്‍ അയവുവരുത്തിയെന്നുമാണ് മനസിലാക്കുന്നതെന്നും പറഞ്ഞു. എന്ത് വിഷയത്തിലാണ് എന്നാണ് കോണ്‍ഗ്രസിന് ഏകാഭിപ്രായമുണ്ടായിരുന്നതെന്നും അതാണവരുടെ പ്രശ്‌നമെന്നും മന്ത്രി കുറ്റപ്പെടുത്തി        

Continue Reading