NATIONAL
തമിഴ്നാട്ടില്‍ ശക്തമായ മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ചെന്നൈ:തമിഴ്നാട്ടില്‍ അതി ശക്തമായ മഴ. രാത്രി മുഴുവന്‍ നീണ്ട മഴ പലയിടത്തും രാവിലെയും തുടരുകയാണ്. ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍, വില്ലുപുരം തുടങ്ങിയ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ചെന്നൈയിലും സമീപ ജില്ലകളായ കാഞ്ചീപുരം, തിരുവള്ളുവര്‍, ചെങ്കല്‍പ്പേട്ട് എന്നിവിടങ്ങളിലും രാത്രി മുഴുവന്‍ ശക്തമായ മഴ പെയ്തു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദമാണ് മഴ വ്യാപകമാവാന്‍ കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മഴ നീണ്ടു നിന്നതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. അടുത്ത 48 മണിക്കൂര്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.പുതുച്ചേരിയിലും രാത്രി വ്യാപകമായ മഴയുണ്ടായി.
