Connect with us

KERALA

പ്രതികാര ബുദ്ധിയോടെ തടവുകാരെ കണ്ടിരുന്ന ഒരു സാഹചര്യമുണ്ടായിരുന്നു. ഇന്ന് ജയിലെന്ന സങ്കൽപ്പം മാറിയെന്നും മുഖ്യമന്ത്രി

Published

on

choose

തിരുവനന്തപുരം:  ജയിലിൽ കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികാര ബുദ്ധിയോടെ തടവുകാരെ കണ്ടിരുന്ന ഒരു സാഹചര്യമുണ്ടായിരുന്നു. ഇന്ന് ജയിലെന്ന സങ്കൽപ്പം മാറി. ഇന്ന് ജയിൽ പശ്ചാതാപത്തിന്‍റെയും വായനയുടെയും കേന്ദ്രമാണ്. തടവുകാരെ മാനസാന്തരപ്പെടുത്തുന്ന സ്ഥലമാണിപ്പോൾ ജയിൽ.

തടവുകാരെ ജയിൽ അന്തേവാസികളെന്ന് വിളിക്കാൻ തുടങ്ങി. പ്രിസൺ ഓഫീസർമാർ തടവുകാരിൽ മനപരിവർത്തനം ഉണ്ടാക്കാൻ ശ്രമിക്കണം. കുറ്റം ചെയ്ത് ജയിലിലെത്തുന്നവരെ കൊടുംകുറ്റവാളികളായി പുറത്തേക്ക് വിടാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Continue Reading