Connect with us

Crime

വിഴിഞ്ഞം പ്രശ്നപരിഹാരത്തിനായി ചർച്ച നടത്താൻ സർക്കാർ അലംഭാവം കാണിച്ചില്ലെന്നു മുഖ്യമന്ത്രി

Published

on

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ പ്രശ്നപരിഹാരത്തിനായി ചർച്ച നടത്താൻ സർക്കാർ ഒരു അലംഭാവവും കാണിച്ചില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമാക്കുന്നതിനാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അടിയന്തര പ്രമേയ ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു പിണറായി.

സർക്കാരിനുവേണ്ടിയാണ് ഉപസമിതി സമരക്കാരുമായി ചർച്ച നടത്തിയത്. ഓഗസ്റ്റ് 16നാണ് തുറമുഖ കവാടത്തിൽ സമരം ആരംഭിക്കുന്നത്. മന്ത്രിസഭാ ഉപസമിതി 19ന് ചർച്ച നടത്തി. 24ന് വീണ്ടും ചർച്ച നടത്തി. സെപ്റ്റംബർ 5നും 23നും ചർച്ചകൾ നടന്നു. അനൗദ്യോഗിക ചർച്ചകൾ അല്ലാതെയും ഉണ്ടായി. ഏഴ് ആവശ്യങ്ങളാണ് സമരസമിതി മുന്നോട്ടു വച്ചത്. അതിൽ 5 ആവശ്യങ്ങൾ മന്ത്രിസഭാ ഉപസമിതിയുടെ ചർച്ചയിൽ പരിഹരിക്കപ്പെട്ടു. തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് സർക്കാർ നിലപാടെടുത്തു. തീരശോഷണത്തെക്കുറിച്ച് പഠനം വേണമെന്നായിരുന്നു സമരസമിതിയുടെ മറ്റൊരാവശ്യം. സർക്കാർ അത് അംഗീകരിക്കുകയും ചെയ്തു

ചർച്ച തീരുമാനത്തിലേക്ക് എത്തുന്ന ഘട്ടമെത്തുമ്പോൾ വീണ്ടും കടുപ്പത്തിലേക്കു പോകുന്ന സ്ഥിതിയുണ്ടായി. നല്ല രീതിയിൽ ചർച്ച നടത്തിയിട്ടും പരിഹാരം ഉണ്ടാകാതെ വന്നപ്പോൾ ആരോ ചിലർ സമരസമിതിയെ നിന്ത്രിക്കുന്നുണ്ടോ എന്ന് സംശയം ഉണ്ടായി. വിഴിഞ്ഞം തുറമുഖത്തിനെതിരായി പ്രവർത്തിക്കുന്നവർക്ക് പിന്നിൽ ഏതെങ്കിലും ശക്തികൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നാണ് 2014ൽ മന്ത്രിയായിരുന്ന കെ.ബാബു നിയമസഭയിൽ മറുപടി പറഞ്ഞത്. അന്നു മുതൽ തന്നെ സർക്കാരിന് ഈ സംശയം ഉണ്ടായിരുന്നു എന്നാണ് ഇതു വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളെ അല്ല ഉദ്ദേശിച്ചതെന്ന് കെ.ബാബു മറുപടി പറഞ്ഞു.

Continue Reading