NATIONAL
ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം-കോണ്‍ഗ്രസ് സഹകരണത്തിന് ധാരണ
ന്യൂഡല്‍ഹി: അടുത്ത മാസം നടക്കുന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം-കോണ്‍ഗ്രസ് സഹകരണത്തിന് ധാരണയായി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ത്രിപുരയുടെ ചുമതലയുള്ള എഐസിസി നേതാവ് അജോയ് കുമാറും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുപാര്‍ട്ടികളും സഹകരിച്ച് മത്സരിക്കാന്‍ ധാരണയായത്.
സഹകരണത്തിനപ്പുറം സഖ്യമായി മത്സരിക്കണമോ എന്നത് സംബന്ധിച്ച് സംസ്ഥാന സമിതി യോഗം തീരുമാനിക്കുമെന്ന് സിപിഎം വൃത്തങ്ങള്‍ അറിയിച്ചു. ഏതൊക്കെ സീറ്റുകളിലാണ് കോണ്‍ഗ്രസും സിപിഎം ഉള്‍പ്പടെയുള്ള ഇടത് പാര്‍ട്ടികളും മത്സരിക്കേണ്ടത് എന്ന് തീരുമാനിക്കാന്‍ സമിതിക്ക് രൂപം നല്‍കും.കോണ്‍ഗ്രസ് ബന്ധത്തിന് അംഗീകാരം നല്‍കുന്നതിന് ത്രിപുരയിലെ സിപിഎം സംസ്ഥാന സമിതി ഇന്നും നാളെയും യോഗം ചേരുന്നുണ്ട്കോണ്‍ഗ്രസിന്റെയും ഇടത് പാര്‍ട്ടികളുടെയുടെയും ത്രിപുരയിലെ പ്രമുഖ നേതാക്കള്‍ ഉള്‍പെടുന്നതാകും സമിതി. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ആണ് സിപിഎം ഉള്‍പ്പടെയുള്ള ഇടത് പാര്‍ട്ടികളുമായി സഖ്യത്തില്‍ മത്സരിക്കുന്നതെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
