Connect with us

NATIONAL

സംഘികള്‍ മങ്കികളെ പോലെ കോണ്‍ഗ്രസ് വിട്ട ഖുഷ്ബുവിന് പാരയായി അവരുടെ പഴയ ട്വീറ്റുകള്‍

Published

on

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ നടി ഖുഷ്ബുവിന് വെല്ലുവിളിയായി അവരുടെ പഴയ ട്വീറ്റുകള്‍ കുത്തിപ്പൊക്കി വിമര്‍ശകര്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഖുശ്ബുവിന്റെ ട്വീറ്റുകളുമായാണ് വിമര്‍ശകര്‍ സോഷ്യല്‍മീഡിയയില്‍ എത്തിയത്.

സംഘികള്‍ മങ്കികളെ പോലെ എന്ന ട്വീറ്റാണ് വൈറലായിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് വരെ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് ഖുഷ്ബു ട്വീറ്റ് ചെയ്തിരുന്നു. കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ടായിരുന്നു ഇത്. കാര്‍ഷിക ബില്ലിനെതിരായ സമരത്തില്‍ രാഹുല് ഗാന്ധി നടത്തിയ പ്രസംഗംവും ഖുഷ്ബു ട്വീറ്റ് ചെയ്തിരുന്നു.എന്നാല്‍ ബിജെപിയില്‍ ചേക്കേറിയതോടെ ഈ ട്വീറ്റുകളൊക്കെ ട്രോള്‍ രൂപത്തില്‍ നടിക്കു നേരെ വന്നുകഴിഞ്ഞു. കോണ്‍ഗ്രസിനു രാജിക്കത്തു കൈമാറിയതിനു പിന്നാലെയാണ് ഖുഷ്ബു ബിജെപി ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി സി.ടി. രവിയില്‍ നിന്ന് അംഗത്വം സ്വീകരിച്ചത്.

Continue Reading