NATIONAL
ഫെബ്രുവരി 14’കൗ ഹഗ് ഡേ പ്രണയദിനത്തിൽ പശുവിനെ ആലിംഗനം ചെയ്യണമെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോർഡ്
ന്യൂഡൽഹി: പ്രണയദിനത്തിൽ പശുവിനെ ആലിംഗനം ചെയ്യണമെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോർഡ്. സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും ‘കൗ ഹഗ് ഡേ’യായി ആചരിക്കണമെന്നുമാണ് സർക്കുലറിൽ പറയുന്നത്.
പശുക്കളെ ആലിംഗനം ചെയ്യുന്നത് സന്തോഷമുണ്ടാക്കുമെന്നാണ് വിചിത്ര ന്യായം. ഈ മാസം 6 ന് കേന്ദ്ര മൃഗസംരക്ഷണ ബോർഡ് ഇറക്കിയ സർക്കുലറിലാണ് ഇക്കാര്യം പറയുന്നത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.പാശ്ചാത്യ സംസ്കാരത്തിന്റെ അതിപ്രസരം ഇന്ത്യൻ സമൂഹത്തിലുണ്ടെന്നും സർക്കുലറിൽ പറയുന്നു. മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു ആഹ്വാനം നൽകിയതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.
