Connect with us

NATIONAL

പാകിസ്താനിലെ ജനങ്ങള്‍ വിഭജനത്തിൽ ഖേദിക്കുന്നു; മോഹന്‍ ഭാഗവത്

Published

on


    
മുംബൈ:പാകിസ്താനിലെ ജനങ്ങള്‍ വിഭജനം തെറ്റായിരുന്നതായി വിശ്വസിക്കുന്നുണ്ടെന്ന് ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്. അഖണ്ഡഭാരതം സത്യമായിരുന്നു. എന്നാൽ വിഭജിക്കപ്പെട്ട ഭാരതം ഒരു ഭയാനക അനുഭവമായിരുന്നു. പാകിസ്താനിലെ ജനങ്ങള്‍ ഇപ്പോൾ അസന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു. ഭോപ്പാലില്‍ നടന്ന വിപ്ലവകാരി ഹേമു കാലാണിയുടെ ജന്മവാര്‍ഷിക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

1947-ന് മുന്‍പ് അത് ഭാരതമായിരുന്നു. കടുംപിടിത്തംകൊണ്ട് ഭാരതത്തില്‍നിന്ന് പിരിഞ്ഞുപോയവര്‍ ഇപ്പോൾ സന്തോഷത്തിലല്ല. അവിടെയെല്ലാം ദുഖമാണ്. ഭാരതവിഭജനം തെറ്റായിരുന്നു എന്നാണ് പാകിസ്താനിലെ ജനങ്ങള്‍ ഇപ്പോള്‍ പറയുന്നത്. ഇന്ത്യയുടേത് മറ്റുള്ളവരെ ആക്രമിക്കാന്‍ ആഹ്വാനംചെയ്യുന്ന സംസ്‌കാരമല്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

Continue Reading