Connect with us

Crime

മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് വിഷയത്തിൽ വിമർശനവുമായി ഉദ്ധവ് താക്കറെ. പ്രധാനമന്ത്രി പഠിച്ചിരുന്ന സ്ഥാപനം എന്ന നിലയിൽ ആ കോളജ് അഭിമാനിക്കുകയല്ലേ വേണ്ടിയിരുന്നത്

Published

on

മുംബൈ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് വിഷയത്തിൽ വിമർശനവുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. പ്രധാനമന്ത്രി പഠിച്ചിരുന്ന സ്ഥാപനം എന്ന നിലയിൽ ആ കോളജ് അഭിമാനിക്കുകയല്ലേ വേണ്ടിയിരുന്നത് എന്ന് ഉദ്ധവ് ചോദിച്ചു. മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനു ഗുജറാത്ത് ഹൈക്കോടതി 25,000 രൂപ പിഴയിട്ട പശ്ചാത്തലത്തിലാണു വിമർശനം.

‘‘രാജ്യത്തു ബിരുദമുള്ള ധാരാളം ചെറുപ്പക്കാർക്കു ജോലിയില്ല. പ്രധാനമന്ത്രിയോടു ബിരുദം കാണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ 25,000 രൂപ പിഴ ചുമത്തി. പ്രധാനമന്ത്രി പഠിച്ചിരുന്നതാണെന്ന് അഭിമാനത്തോടെ പറയാൻ ആ കോളജ് മുന്നോട്ടുവരാത്തത് എന്തുകൊണ്ടാണ്?’’– ഉദ്ധവ് ചോദിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസും ഗുജറാത്ത്, ഡൽഹി സർവകലാശാലകളും കേജ്‍രിവാളിനു വിവരം കൈമാറണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഉത്തരവ് റദ്ദാക്കിയതിനൊപ്പമാണു ഹൈക്കോടതി പിഴ ചുമത്തിയത്.

വ്യത്യസ്ത പ്രത്യയശാസ്ത്രമായിട്ടും മഹാരാഷ്ട്രയിൽ കോൺഗ്രസുമായും എൻസിപിയുമായും കൈകോർത്തതിനെ ഉദ്ധവ് ന്യായീകരിച്ചു. ‘‘അതെ, ഞങ്ങൾ ഒന്നിച്ചത് അധികാരത്തിനു വേണ്ടിയാണ്. ഭരണം നഷ്ടപ്പെട്ടെങ്കിലും ഞങ്ങൾ‌ ഒരുമിച്ചാണ്, കൂടുതൽ ശക്തരുമാണ്. എപ്പോൾ തിരഞ്ഞെടുപ്പ് നടന്നാലും അവർ (ബിജെപി) ജനങ്ങളെ ധ്രുവീകരിക്കും. ഞാൻ ഹിന്ദുത്വം ഉപേക്ഷിച്ചെന്നാണ് അവർ പറയുന്നത്. അങ്ങനെയുള്ളതിന് ഒരു ഉദാഹരണമെങ്കിലും കാണിക്കാമോ? ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്തവർ ധ്ര‌ുവീകരണവുമായി മുന്നോട്ടു പോകുന്നത് ഭരണഘടനയെ അപമാനിക്കലാണ്’’– ഉദ്ധവ് കൂട്ടിച്ചേർത്തു.

Continue Reading