Connect with us

NATIONAL

രാഹുലും പ്രിയങ്കയും വയനാട്ടിലെത്തി. സ്വീകരിക്കാൻ ആയിരങ്ങൾ

Published

on

കൽപ്പറ്റ: കോൺഗ്രസ് നേതാവും മുൻ എംപിയുമായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തി. അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായിട്ടാണ് അദ്ദേഹം മണ്ഡലത്തിലെത്തുന്നത്. ആയിരങ്ങളാണ് രാഹുലിനെ സ്വീകരിക്കാൻ വയനാട്ടിലെത്തിയത്. ഇരുവരെയും സ്വീകരിക്കാൻ മുതിർന്ന നേതാക്കളടക്കമുള്ളവർ എത്തിയിട്ടുണ്ട്. നടൻ ജോയ് മാത്യു അടക്കമുള്ള സിനിമാ താരങ്ങളെ ഉൾപ്പെടുത്തിയാണ് പ്രചാരണം.
പാർട്ടി കൊടികൾക്ക് പകരം ദേശീയ പതാകയും കൈയിലേന്തിയാണ് രാഹുലിനെ കാണാൻ പ്രവർത്തകരെത്തിയിരിക്കുന്നത്. രാഹുലും പ്രിയങ്കയും എം പി ഓഫീസ് വരെ റോഡ് ഷോ നടത്തുകയാണ്. കൽപ്പറ്റ നഗരത്തിൽ ഗതാഗതം പൂർണമായി സ്തംഭിച്ചിരിക്കുകയാണ്. സുരക്ഷയ്‌ക്കായി എണ്ണൂറോളം പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയ കേസിൽ സൂറത്ത് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ കഴിഞ്ഞമാസം ഇരുപത്തിനാലിനാണ് രാഹുൽ ഗാന്ധിയെ എം പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത്. സെഷൻസ് കോടതിയിൽ നൽകിയ അപ്പീൽ പരിഗണിക്കുന്നതിന് മുമ്പ്, എം പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വൻ പ്രതിഷേധം നടത്തിയിരുന്നു.

Continue Reading