Connect with us

NATIONAL

അയോഗ്യനാക്കപ്പെട്ട ശേഷം രാഹുൽ ഗാന്ധി ഇന്ന് കോലാറിലെത്തും

Published

on

ന്യൂഡൽഹി: എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കോലാറിലെത്തും. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ, കോലാറിൽ നിന്ന് പ്രചരണം തുടങ്ങാനാണ് രാഹുൽ ഗാന്ധിയുടെ തീരുമാനം.

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2019 ൽ, കോലാറിൽ നടത്തിയ വിവാദ പ്രസംഗത്തിനിതിരെ ബിജെപി നേതാവ് പൂർണേഷ് മോദി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൂറത്ത് കോടതി രാഹുലിനെ കുറ്റക്കാരനായി വിധിച്ചത്. തുടർന്ന് ലോക്സഭയിൽ നിന്നും അയോഗ്യനാക്കപ്പെട്ടിരുന്നു. ജയ്ഭാരത് എന്ന് പേരിട്ടിരിക്കുന്ന വേദിയിൽ അയോഗ്യതാ നടപടിക്കെതിരെ രാഹുൽ എന്താണ് പറയാൻ പോകുന്നതെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ, മുതിർന്ന നേതാവ് സിദ്ധരാമയ്യ, എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാലടക്കം നിരവധി നേതാക്കൾ കോലാറിലെത്തും.

Continue Reading