Connect with us

NATIONAL

ഭരണഘടനയെ ബഹുമാനിക്കുന്ന ഒരാളും ഏകീകൃത സിവില്‍ കോഡ് എതിര്‍ക്കില്ല.രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്ന ശ്രമങ്ങള്‍ അവസാനിപ്പിക്കണം.

Published

on

തിരുവനന്തപുരം : മുസ്ലിം സമുദായത്തിന്റെ ആശങ്കകള്‍ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്ന ശ്രമങ്ങള്‍ അവസാനിപ്പിക്കണം. ഭരണഘടനയെ ബഹുമാനിക്കുന്ന ഒരാളും ഏകീകൃത സിവില്‍ കോഡ് എതിര്‍ക്കില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍.  

ഏതെങ്കിലും പ്രത്യേക ജനവിഭാഗത്തിന് ബുദ്ധിമുട്ട് ഉണ്ടാകും എന്ന സിപിഎം കോണ്‍ഗ്രസ് പ്രചരണം അവസാനിപ്പിക്കണം. ഏകസിവില്‍ കോഡ് തെരഞ്ഞെടുപ്പ് വിഷയമല്ല. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റേയും നേതൃത്വം അധോലോക സംഘങ്ങളെ പോലെയായി മാറി.  

നാട്ടിലെ നിയമങ്ങള്‍ക്ക് നേതാക്കള്‍ അല്‍പ്പംപോലും വില കല്‍പ്പിക്കുന്നില്ല. ജി. ശക്തിധരന്‍ ഉന്നയിച്ച ആരോപണം ഗുരുതരമാണ്. ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറാകണമെന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കണമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.  

Continue Reading