NATIONAL
രാജസ്ഥാനിൽ പുലർച്ചെ മൂന്ന് തവണ ഭൂചലനം .റിക്‌ടർ സ്കെയിലിൽ 4.4 തീവ്രത
ജയ്പൂർ: രാജസ്ഥാനിൽ അര മണിക്കൂറിനിടെ 3 തവണ ഭൂചലനം അനുഭവപ്പെട്ടു.
വെള്ളിയാഴ്ച പുലർച്ചെ റിക്‌ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 10 കി.മീ വരെ കുലുക്കം അനുഭവപ്പെട്ടെന്നും അര മണിക്കൂറിനിടെയായിരുന്നു 3 ഭൂചലനങ്ങളും ഉണ്ടായതെന്നും നാഷണൽ സെന്‍റർ ഫോർ സീസ്മോളജി ട്വിറ്ററിലൂടെ അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ചെ 4.09 നായിരുന്നു ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. റിക്‌ടർ സ്കെയിലിൽ 4.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. 3 മിനിറ്റിനുള്ളിൽ 4.22 നും തോട്ടു പിന്നാലെ 4.25 നും തുടർ ചലനങ്ങളുണ്ടായതായി സെന്‍റർ ഫോർ സീസ്മോളജി ട്വിറ്റ് ചെയ്തു. 3.1ഉം 3.4ഉം ആയിരുന്നു ഇതിന്‍റെ തീവ്രത.”
