Connect with us

NATIONAL

ഏഷ്യന്‍ ഗെയിംസില്‍ നാലാം സ്വര്‍ണം നേടി ഇന്ത്യ. വനിതകളുടെ പിസ്റ്റള്‍ ടീം ഇനത്തിലാണ് സ്വര്‍ണ നേട്ടം

Published

on

ഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ നാലാം സ്വര്‍ണം നേടി ഇന്ത്യ. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ടീം ഇനത്തിലാണ് സ്വര്‍ണ നേട്ടം. മനു ഭാക്കര്‍, എസ് ഇഷ സിംഗ്, റിഥം സാങ്വാന്‍ എന്നിവരടങ്ങിയ ടീമാണ് സുവര്‍ണ്ണ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. 

1759 പോയിന്റോടെയാണ് ഇന്ത്യ ഒന്നാമതെത്തിയത്. 1756 സ്‌കോറോടെ ചൈന വെള്ളിയും   1742 സ്‌കോറോടെ റിപ്പബ്ലിക് ഓഫ് കൊറിയ വെങ്കല മെഡലും സ്വന്തമാക്കി.

വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ടീം വ്യക്തിഗത ഫൈനല്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 12:00 മണിക്ക് ആരംഭിക്കും. ഏഷ്യന്‍ ഗെയിംസില്‍ നാല് സ്വര്‍ണവും അഞ്ച് വെള്ളിയും ഏഴ് വെങ്കലവും ഉള്‍പ്പെടെ ആകെ 16 മെഡലുകള്‍ ഇന്ത്യ ഇതുവരെ സ്വന്തമാക്കി. 

Continue Reading