Connect with us

KERALA

ക്ഷീര വികസനത്തിന് 150.25 കോടി കേരളീയം പരിപാടിക്ക് 10 കോടി

Published

on

തിരുവനന്തപുരം: കാര്‍ഷികമേഖലക്ക് 1698 കോടി. ഭക്ഷ്യകാര്‍ഷിക മേഖലയുടെ വാണിജ്യവത്കരണം പ്രൊത്സാഹിപ്പിക്കും. നാളികേരം വികസനത്തിന് 65 കോടി. 93.6 കോടി നെല്ല് ഉല്‍പാദനത്തിന് വകയിരുത്തി

*പുത്തൂര്‍ സുവോളജി പാര്‍ക്കിന് 6 കോടി. പെരുവണ്ണാമുഴിയില്‍ ടൈഗര്‍ സഫാരി പാര്‍ക്ക്. വന്യജീവി ആക്രമണം തടയാന്‍ 48.88 കോടി രൂപ.

*സാക്ഷരതാ പരിപാടിക്ക് 20 കോടി. എറണാകുളത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്ന നടപടികള്‍ക്കായി 10 കോടി.

*തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്‍ഡിനായി 10 കോടി രൂപ കൂടി വകയിരുത്തുന്നു.

*മത്സ്യത്തൊഴിലാളികള്‍ക്കുള്ള അപകടം ഇന്‍ഷുറന്‍സിന് 11 കോടി. പൊഴിയൂരില്‍ ചെറു മത്സ്യബന്ധന തുറമുഖത്തിന് അഞ്ച് കോടി

*തീരശോഷമുള്ള മേഖലയിലുള്ള മത്സ്യതൊഴിലാളികളെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റാനുള്ള പുനര്‍ഗേഹം പദ്ധതിക്ക് 40 കോടി.

*കാര്‍ഷിക സര്‍വകലാശാലക്ക് 75 കോടി. ക്ഷീര വികസനത്തിന് 150.25 കോടി വകയിരുത്തി. മൃഗ പരിപാലനത്തിന് 535.9 കോടി.

*78 കോടി വിഷരഹിത പച്ചക്കറിക്ക് 78 കോടി.സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടി ഉള്‍നാടന്‍ മത്സ്യബന്ധനത്തിന് 80 കോടി

*ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ പിന്തുണ. ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് 250 കോടി രൂപ. വായ്പ എടുക്കാന്‍ ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് അനുമതി.

*ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദഗ്ധരുടെ ടാസ്‌ക് ഫോഴ്‌സുകള്‍ ആരംഭിക്കും. വിദേശ സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നത് പരിശോധിക്കും

*സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം കേന്ദ്രങ്ങളെ വികസിപ്പിക്കും. ടൂറിസം മേഖലയില്‍ 5000 കോടിയുടെ നിക്ഷേപം ആകര്‍ഷിക്കും

*അടുത്ത വര്‍ഷത്തെ കേരളീയം പരിപാടിക്ക് 10 കോടി രൂപ

*കൊവിഡ് പ്രതിസന്ധിയില്‍നിന്നു കരകയറിയ ടൂറിസം രംഗം വികസനത്തിന്റെ പടിവാതിലിലാണ്. സംസ്ഥാനത്തിന്റെ ലക്ഷ്യം നവകേരള സൃഷ്ടി

*’ദേശീയപാതാ വികസനത്തിന് പ്രമുഖ പരിഗണന നല്‍കുന്നു. വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാകുന്നതിനൊപ്പം ദേശീയപാത 66ന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നു. 8 മണിക്കൂര്‍കൊണ്ട് കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ എത്താം.’

Continue Reading