KERALA
മീനങ്ങാടിയെ വിറപ്പിച്ച കടുവ കൂട്ടിലായി.

കൽപ്പറ്റ: വയനാട് മീനങ്ങാടിയെ വിറപ്പിച്ച കടുവ കൂട്ടിലായി. പാമ്പുംകൊല്ലി കാവുങ്ങൽ കുര്യന്‍റെ വീടിന്‍റെ സമീപത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്
ചെവ്വാഴ്ച രാത്രി 9.15 ഓടെയാണ് കടുവ കൂട്ടിലായത്. കഴിഞ്ഞ ദിവസം മാത്രം മൂന്ന് വളർത്തു മൃഗങ്ങളെ കടുവ കൊന്നിരുന്നു. തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ വനംവകുപ്പ് കൂട് സ്ഥാപിക്കുകയായിരുന്നു. കടുവയെ താത്കാലികമായി സുൽത്താൻബത്തേരി കുപ്പാടിയിലുള്ള പരിചരണകേന്ദ്രത്തിലേക്ക് മാറ്റും.