Connect with us

KERALA

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണ വിഡിയോ സിപിഎമ്മിന്‍റെ ഫെയ്സ്ബുക് പേജിൽ വന്ന സംഭവം ഹാക്കിങ്ങല്ലഗ്രൂപ്പ് അഡ്മിൻമാരിലൊരാളാണ് അപ്‌ലോഡ് ചെയ്തത്

Published

on

പത്തനംതിട്ട: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണ വിഡിയോ പത്തനംതിട്ട സിപിഎമ്മിന്‍റെ ഫെയ്സ്ബുക് പേജിൽ വന്ന സംഭവം ഹാക്കിങ്ങല്ലെന്ന് കണ്ടെത്തൽ. ഇതോടെ ഗ്രൂപ്പ് അഡ്മിൻമാരിലൊരാളാണ് വീഡിയോ അപ്‌ലോഡ് ചെയ്തതെന്ന് വ്യക്തമായി.

വിഡിയോ വന്ന സംഭവം ഹാക്കിങ് ആണെന്നായിരുന്നു ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവിനെ വിശദീകരണം. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും സിപിഎം നേതാക്കളാരും പൊലീസിനെ സമീപിച്ചിട്ടില്ല. വിഡിയോ വന്നതിനു പിന്നാലെ ജില്ലാ കമ്മിറ്റി അഡ്മിൻ പാനൽ അഴിച്ചു പണിതു. സംഭവത്തിൽ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയോട് വിശദീകരണം തേടി.

Continue Reading