KERALA
ഞാൻ പിണറായി വിരുദ്ധനല്ല. അങ്ങനെ വരുത്തിത്തീർക്കാൻ ചിലർ ശ്രമിക്കുന്നു

:
കോട്ടയം: തനിക്കെതിരായ ഇടത് സൈബർ ആക്രമണം ‘രാഷ്ട്രീയ തന്തയില്ലായ്മ’യെന്ന് ജി.സുധാകരൻ. അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തുപതിനഞ്ചു പേരാണ് ഇതിനു പിന്നിൽ. പ്രസ്ഥാനത്തിന് ഇടതുപോരാളികൾ എന്നൊരു ഗ്രൂപ്പില്ലെന്നും ഇത്തരക്കാർ പാർട്ടി വിരുദ്ധരാണെന്നും സുധാകരൻ പറഞ്ഞു.
കഴിഞ്ഞ ദിവസം കെപിസിസി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിന് ശേഷമാണ് സുധാകരനെതിരെ സൈബർ ആക്രമണമുണ്ടായത്. ‘‘ഞാൻ പിണറായി വിരുദ്ധനല്ല. അങ്ങനെ വരുത്തിത്തീർക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അവർക്ക് നാലു മുത്തം കിട്ടുമെങ്കിൽ കിട്ടിക്കോട്ടെ. ഇനി മന്ത്രിയാകാനും മുഖ്യമന്ത്രിയാകാനും ഇല്ല. അതിന്റെ കാലം കഴിഞ്ഞു. മരിക്കും വരെ കമ്യൂണിസ്റ്റ് ആയിരിക്കുമെന്നും ജി.സുധാകരൻ കൂട്ടിച്ചേർത്തു