Uncategorized
ഇരിക്കൂറിലെ വീട്ടിൽ പട്ടാപ്പകൽ കവർച്ച, കുടുംബനാഥയുടെ മകൻ്റെ ഭാര്യ ഹയൻസൂറിലെലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: ഇരിക്കൂർ കല്യാട് സിബ്ഗകോളേജി നുസമീപത്തെ പുള്ളിവേട്ടക്കൊരുമകൻ ക്ഷേത്രത്തിനടുത്ത അഞ്ചാം പുരവീട്ടിൽ പരേതനായ എ.പി. സതീശൻ്റെ ഭാര്യ കെ. സി. സുമ തയും കുടുംബവും താമസിക്കുന്ന വീട്ടിൽ കഴിഞ്ഞ ദിവസം പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് കവർച്ച നടന്ന സംഭവത്തിൽ വീട്ടുടമയുടെ മകൻ്റെ ഭാര്യ ഹുൻസൂർ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി.. വീട്ടിലെവിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചു വെച്ച30 പവൻ സ്വർണ്ണാഭരണങ്ങളും 5 ലക്ഷം രൂപയുമാണ് കവർച്ച ചെയ്തിരുന്നത്.

വീട്ടുടമസുമലത രാവിലെ 8 മണിക്ക് പണിക്ക് പണയിലേക്ക് പോയതായിരുന്നു. മകൻ സൂരജും ചെങ്കൽ കയറ്റി പോവുന്നതിനായി ലോറിയിൽ പോയതായിരുന്നു. വീട്ടിൽ ഉണ്ടായിരുന്ന മൂത്തമകൻ വിദേശത്തുള്ള സുഭാഷിൻ്റെ ഭാര്യ ദർശിദയും ചെറിയ കുട്ടിയും മാത്രമായിരുന്നു വീട്ടിൽഉണ്ടായിരുന്നത്..
രാവിലെ ഒമ്പതര മണിക്ക് ദർശിദയും കുട്ടിയും വീട് പൂട്ടി അവരുടെ സ്വന്തം നാട്ടിലേക്ക് പോയതായിരുന്നു .
വീട്ടുടമ സുമത ഉച്ചക്ക് പണിസ്ഥലത്ത് നിന്ന് വീട്ടിലേക്ക് വരാനിരിക്കെ ഒരു ബന്ധുവിൻ്റെ മരണവാർത്ത അറിഞ്ഞ് അങ്ങോട്ട് പോവുകയും വൈകുന്നേരം നാലര മണിക്ക് തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽ കവർച്ച നടന്നതായി അറിഞ്ഞത്. മുൻഭാഗത്തെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. ഉള്ളിൽ കടന്നപ്പോൾ കിടപ്പുമുറിയിലെ അലമാറയിൽ അടുക്കി വെച്ച തുണിത്തരങ്ങൾ എല്ലാം കിടക്കയിൽ ചിന്നിച്ചിതറി കിടക്കുന്നതാണ് കണ്ടത്. ഷെൽഫിൻ്റെ താക്കോൽ അവിടെയാണ് വെച്ചിരുന്നത്. അത് എടുത്ത് സ്റ്റീൽ അലമാറയിൽ വെച്ചിരുന്ന 30 പവൻ സ്വർണ്ണാഭരങ്ങൾ എടുത്തശേഷം വീടിൻ്റെ രണ്ടാം നിലയിലെ ഇളയമകൻ സൂരജിൻ്റെകിടപ്പറയില ഷെൽഫിൽ സൂക്ഷിച്ചു വെച്ച അഞ്ച് ലക്ഷം രൂപയും കവർന്നതായി കണ്ടിരുന്നു
വീട്ടുടമ കെ.സി.സുമതയുടെ മൂത്തമകൻ സുഭാഷിൻ്റെ ഭാര്യ ദർശിദ യുടെ സഹായത്താൽ തൻ്റെ കാമുകനുമായി സ്വർണാഭരണങ്ങളും പൈസയുമായി സ്വന്തം നാടായ ഹുൻസൂറിലേക്ക് പോവുകയായിരുന്നു. നാട്ടിലെത്തിയ ശേഷം ദർശിദ തൻ്റെ ഏക കൊച്ചുമകളെ സ്വന്തം വീട്ടിലാക്കി ഉടൻ എത്താമെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോവുകയായിരുന്നു. ദർശിദയും കാമുകനും നേരേ പോയത് ലോഡ്ജിലേക്കായിരുന്നു. ലോഡ്ജിലെ മുറിയിലെ കിടക്കയിൽകാമുകൻ ദർശിദയെ കൊലപ്പെടുത്തിയ ശേഷം സ്വർണാഭരണങ്ങളും പണവുമായി സ്ഥലം വിട്ടിരിക്കയാണ്. ഇന്നലെ രാവിലെ ലോഡ്ജ് ജീവനക്കാർ മുറിയിൽ ദർശി ദ കിടക്കയിൽ ഗുരുതരമായി പരിക്കേൽപിച്ചുമരിച്ച നിലയിൽ കാണുകയായിരുന്നു. ലോഡ്ജ് ജീവനക്കാർ ഹുൻസൂർ പൊലീസിൽ വിവരമറിയിച്ച ശേഷം അവർ ഇരിക്കൂർ പോലീസിലേക്ക് വിവരം നൽകി പ്രകാരം പൊലീസ് സംഘം ഹുൻസൂറിലേക്ക് പോയിരിക്കയാണ്.
