Connect with us

Crime

കീഴറ സ്ഫോടനം  പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

Published

on

കണ്ണൂർ :കീഴറ സ്ഫോടനം  പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും
കണ്ണൂർ കണ്ണപുരം കീഴറയിൽ യിൽ വീട്ടിൽ സു ക്ഷിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. ഇതിനായി റിമാൻഡിൽ കഴിയുന്ന പ്രതി ചാലാട് പന്നേൻപാറയിലെ അനൂപ് മാ ലിക്കിനെ കേസ് അന്വേഷിക്കുന്ന കണ്ണ പുരം പോലീസ് തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും. സംഭവവുമായി ബന്ധപ്പെട്ട് കാ ഞ്ഞങ്ങാട്ടുനിന്ന് പിടിയിലായ അനൂപ് കണ്ണൂർ സബ് ജയിലിൽ റിമാൻഡിലാണ്. ഇയാളെ കസ്റ്റഡിയിൽ കിട്ടിയശേഷം കീഴ റയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.

ഓഗസ്റ്റ് 30-നാണ് വാടകവീട്ടിലെ അനധികൃത ഗുണ്ട് നിർമാണകേന്ദ്രത്തിൽ സ്ഫോടനമുണ്ടായത്. അനൂപിൻ്റെ ഭാര്യാസ ഹോദരൻ ചാലാട് ടെമ്പിൾ റോഡ് ജന്ന ത്തിൽ കെ.എ. മുഹമ്മദ് അഹ്‌സാം സ്ഫോടനത്തിൽ മരിച്ചു. ഗുണ്ടും നിർമാ ണത്തിനായി സൂക്ഷിച്ച വെടിമരുന്നുമാ ണ് പൊട്ടിത്തെറിച്ചത്. ആറ് വീടുകൾക്ക് കേടുപാടുണ്ടായി

സമാനമായ അഞ്ച് കേസുകളിൽ പ്രതിയാണ് അനൂപ് മാലിക്. ജില്ലയിൽ മറ്റെവിടെയെങ്കിലും കീഴറയിലേതുപോ ലെ മറ്റൊരാളുടെ പേരിൽ വീട് വാടകയ്ക്ക് എടുത്ത് സ്ഫോടകവസ്തുക്കൾ സൂക്ഷിച്ച് ഗുണ്ട് നിർമാണം നടത്തുന്നുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

2009-ൽ വളപട്ടണം, 2010-ൽ മട്ടന്നൂർ, 2013-ൽ വളപട്ടണം. 2016, 2019-ൽ കണ്ണൂർ ടൗൺ എന്നിവിടങ്ങളിലാണ് അനൂപ് മാ ലിക്കിനെതിരേ കേസുള്ളത്. കീഴറയിലെ സംഭവത്തോടെ ഇക്കാര്യങ്ങളൊക്കെ പോലീസ് പരിശോധിക്കുന്നുണ്ട്.

കീഴറയിൽ വാടകവീട്ടിലുണ്ടായ സ്റ്റോ ടനത്തിൽ മരിച്ച മുഹമ്മദ് അഹ്‌സാമി ന് മുൻകേസുകളിൽ ബന്ധമുണ്ടായിരു ന്നില്ലെങ്കിലും കീഴറയിൽ അഹ്സാമിനും
പങ്കുള്ളതായാണ് പോലീസ് സംശയി ക്കുന്നത്. അതുകൊ ണ്ടുതന്നെ കീഴറയിലേതിന് സമാനമായി ജില്ലയിൽ മറ്റെവിടെയെങ്കിലും ഗുണ്ട് നിർ മാണശാല’ പ്രവർത്തിക്കുന്നുണ്ടാകു മെന്ന ആശങ്കയുമുണ്ട്. വെടിക്കെട്ടപക ടങ്ങൾ ഉണ്ടായിട്ടുപോലും ഉഗ്രശേഷി യുള്ള ഗുണ്ടുകൾക്കായി അനൂപ് മാലി ക്കിനെ ഒട്ടേറെപേർ ആശ്രയിച്ചിരുന്ന തായി പോലീസ് മനസ്സിലാക്കിയിട്ടുണ്ട്. അത്തരത്തിലുള്ളവരിലേക്കും അന്വേഷണം വ്യാപിപ്പി ക്കുമെന്നാണ് സൂചന.

സ്ഫോടകവ സ്തു നിർമാണവുമാ യി ബന്ധമില്ലെന്നാണ് പിടിയിലായപ്പോൾ അനൂപ് മാ ലിക്ക് പറഞ്ഞത് പോലീസ് മുഖവിലക്കെ ടുത്തിരുന്നില്ല. വെടിമരുന്ന് എവിടെനി ന്നാണ് കൊണ്ടുവരുന്നത് എന്നതുൾപ്പെ ടെയുള്ള കാര്യങ്ങളിൽ ഇയാളെ ചോദ്യം ചെയ്ത് വ്യക്തതവരുത്താനാണ് പോലി സിന്റെ ശ്രമം.

Continue Reading