Connect with us

Crime

പ്രകൃതിവിരുദ്ധ പീഡനംഎഇഒ അടക്കം 10 പേർ റിമാൻഡിൽ; ആറു പേരെ തിരയുന്നു

Published

on

കാസർകോഡ്: പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ ചന്തേര , നീലേശ്വരം പോലീസ് രജിസ്തർ ചെയ്ത കേസിൽ പോക്സോ വകുപ്പ് പ്രകാരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉൾപ്പെടെ 10പേരെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ പ്രതിയായ മുസ്ലിം ലീഗ് നേതാവ് അന്വേഷണ സംഘത്തെ വെട്ടിച്ച് ഒളിവിൽ പോയി.

ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16കാരനെ ഓൺലൈൻ ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടാണ് പ്രതികൾ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.
ബേക്കൽ ഉപജില്ലാ ഓഫീസർ പടന്ന സ്വദേശി വി.കെ സൈന്ധദ്ദിൻ (54) പടന്നക്കാട്ടെ റംസാൻ (64) റെയിൽവ ക്ലറിക്കൽ ജീവനക്കാരൻ പീലിക്കോട് രവിലെ ചിത്ര രാജ് (48) വൾക്കാട്ടെ കുഞ്ഞഹമ്മദ് ( 55) ചന്തേരയിലെ അഫ്സൽ ( 23 ) തൃക്കരിപ്പൂർ പച്ചോലിലെ നാരായണൻ (60) തൃക്കരിപ്പൂർ വടക്കേ കൊവ്വലിലെ റയീസ് (30) സുകേഷ് വെള്ളച്ചാൽ (30) ചീമേനിയിലെ ഷിജിത്ത് (36) പയ്യന്നൂർ സ്വദേശി ഗിരീഷ് (36)എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഹോസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ത്രേട്ട്
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു .

മുസ്ലീം ലീഗ് പ്രാദേശിക നേതാവ് തൃക്കരിപ്പൂർ വടക്കുമ്പാ ട് സ്വദേശി സിറാജുദിനാ (46) ണ് പോലീസി ന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടത് .

എട്ടുമുതൽ പത്തുവ രെ ക്ലാസിൽ പഠിക്കുന്ന 2020 пулов 2025 оно യുള്ള കാലയളവിൽ കൂ ട്ടിയെ വിട്ടിൽവെച്ചും വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി
കഴിഞ്ഞ ദിവസം വീട്ടിലെത്തിയ യുവാവ് വിദ്യാർത്ഥിയുടെ മാതാവിനെ കണ്ട് ഇറങ്ങിയോടിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. തുടർന്ന് മാതാവ് ചന്തേര പോലീസിൽ പരാതി നൽകി പിന്നീട് ചൈൽഡ് ലൈനിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തി.
കാസർകോഡ്, കണ്ണൂർ, കോഴിക്കോട് , എറണാകുളം ജില്ലകളിലെ 15 ആളുകളുടെ പേരാണ് വിദ്യാർത്ഥി മൊഴിയിൽ പറഞ്ഞത്. ചന്തേര പോലീസ് രജിസ്തർ ചെയ്ത 9 കേസുകളിൽ 10 പ്രതികളാണുള്ളത്. അഫ്സൽ രണ്ട് കേസുകളിൽ പ്രതിയാണ് ‘ഒന്ന് പ്രേരണാ കുറ്റമാണ്
പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ രണ്ട് തലശ്ശേരിയിൽ ഒന്ന് കോഴിക്കോട് കസബയിൽ രണ്ട് കൊച്ചി എളമക്കരയിൽ ഒന്നും കേസുകൾ രജിസ്ത്രർ ചെയ്തിട്ടുണ്ട്

കേസന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി വിജയ് ഷാൻ റെഡ്ഡിയുടെ മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് ഡിവൈ.എസ്.‌പി പി. സുനിൽകുമാറിന്റെ നേ തൃത്യത്തിൽ പ്രത്യേകസംഘം രൂപീകരിച്ചു.

ചന്തേര, ചീമേനി, നിലേശ്വരം, ചിറ്റാരിക്കാൽ, വെള്ളരി ക്കുണ്ട് പോലീസ് ഇൻസസ്റ്റക്ടർമാരുൾപ്പെട്ടതാണ് അന്വേഷണ സംഘം’ ഒളിവിൽ പോയ പ്രതികൾക്കായ് അന്വേഷണം ഊർജിതമാക്കി.

അതിനിടെ കേസിൽ റിമാൻഡിലായ ബേക്കൽ എ ഇ ഒ പി.കെ സൈനുദീനെ പൊതു വിദ്യാഭ്യാസ ഡയറക്ടർ സർവീസിൽ നിന്നും സസ്പെൻ്റ് ചെയ്തു. പോക്സോ കേസിൽ ഉൾപ്പെട്ടത് വഴി വിദ്യാദ്യാസ വകുപ്പിന് പൊതുജന മധ്യത്തിൽ അവമതിപ്പുണ്ടാക്കിയെന്ന സാഹചര്യത്തിലാണ് നടപടി . എ. ഇ ഒ യുടെ അറസ്റ്റിനെ കുറിച്ചുള്ള പോലീസിൻ്റെ അറിയിപ്പ് കാസർകോഡ് ഡി ഡി ഇ പൊതു വിദ്യാദ്യാസ ഡയറക്ടർക്ക് കൈമാറിയിരുന്നു

ചന്തേര പോലീസ് സ്റ്റേഷൻ പരി ധിയിലെ പതിനാറുകാരനെ പ്രകൃ തിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതികളെ പിടികൂടാൻ പഴുതടച്ച അന്വേഷണമാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദേ ശപ്രകാരം പോലീസ് നടത്തിയത്. ചന്തേര, ചീമേനി, നീലേശ്വരം, ചിറ്റാ രിക്കാൽ, വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാരുടെ നേ തൃത്വത്തിലായിരുന്നു അന്വേഷണം. വിവരം ചോരാതിരിക്കാൻ ജാഗ്രതയി
ലായിരുന്നു അന്വേഷണസംഘം. ഈ ജാഗ്രതയിലും തൃക്കരിപ്പൂർ വടക്കു മ്പാട്ടെ വീട്ടുമുറ്റത്തുണ്ടായിരുന്ന ഒരു പ്രതി പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞു.

എട്ടുമുതൽ പത്തുവരെ ക്ലാസുക ളിൽ പഠിക്കുന്ന കാലയളവിൽ വീട്ടിലും വിവിധ ഇടങ്ങളിലുമായി പ്രകൃതിവിരു ദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കുട്ടി ചൈൽഡ് ലൈനിൽ മൊഴി ൽകി യത്. ഡേറ്റിങ് ആപ്പ് വഴിയാണ് പ്രതിക ളുമായി പരിചയം.

സർക്കാർ ജീവനക്കാരും പ്രാദേ ശിക രാഷ്ട്രീയനേതാക്കളും ഫുട്ബോൾ പരിശീലകരുമുൾപ്പെടെ പ്രകൃതിവി രുദ്ധ പീഡനക്കേസിൽ ഉൾപ്പെട്ടത് പോലീസ് ഗൗരവത്തോടെയാണ് കാ ണുന്നത്. ഇൻസ്പെക്ടർമാരായ കെ. പ്ര ശാന്ത് (ചന്തേര), നിബിൻ ജോയി (നീ ലേശ്വരം), ടി.കെ. മുകുന്ദൻ (ചീമേനി), കെ.പി. സതീഷ് (വെള്ളരിക്കുണ്ട്). രഞ്ജിത്ത് രവീന്ദ്രൻ (ചിറ്റാരിക്കാൽ)എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

പ്രകൃതിവിരുദ്ധ പീഡനത്തിൽ അറസ്റ്റിലായ പ്രതികളെ ഹൊ സ്‌ദുർഗ് ഒന്നാം ക്ലാസ് മജി‌സ്ട്രേറ്റ് കോടതി (ഒന്ന്) യിലാണ് ഹാജരാ ക്കിയത്. ബേക്കൽ ഉപജില്ലാ വിദ്യാ ഭ്യാസ ഓഫീസർ സൈനുദ്ദിനെയാ ണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ന് ആദ്യം കോടതിയിലെത്തിച്ചത്. കൈകൊ
ണ്ട് മുഖം മറച്ചാണ് ഇയാൾ കോടതി യിലെത്തിയത്. പിന്നാലെ സുകേഷ് തുണികൊണ്ട് മുഖംമറച്ചെത്തി.
ഇതിന് പിന്നാലെയെത്തിയ റഹീസ് മുഖം മറച്ചില്ല. കേസിന്റെ അന്വേഷ ണച്ചുമതല വിവിധ സ്റ്റേഷൻ ഇൻ സ്പെക്ടർമാർക്ക് വീതിച്ചുനൽകിയ തിനാൽ ഒന്നിന് പിന്നാലെ ഒന്നായി ട്ടാണ് പ്രതികളെ കോടതിയിലെത്തി ച്ചത്. പാലക്കാട്ടുനിന്ന് അറസ്റ്റ് ചെയ്ത ചിത്രരാജിനെ രാത്രി വൈകി മജി സ്ട്രേറ്റിൻ്റെ വസതിയിലാണ് ഹാജ രാക്കിയത്.

വിദ്യാർഥിയുടെ മൊബൈൽ ഫോൺ പരിശോധനയിലാണ് പോ ലീസിന് ശക്തമായ തെളിവുകൾ ലഭി ച്ചത്. വിദ്യാർഥിക്ക് ഡേറ്റിങ് ആപ്പിൽ അക്കൗണ്ടുള്ളതായി പരിശോധനയിൽ വ്യക്തമായി. പ്രായപൂർത്തിയാ കാത്ത വിദ്യാർഥി എങ്ങനെ ഇതിൽ അക്കൗണ്ട് തുറന്നുവെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. മറ്റാരുടെയെ ങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെ ന്നും അന്വേഷിക്കും. പ്രതികൾ വി ദ്യാർഥിയെ വിളിച്ചതും പണം അയ ച്ചുകൊടുത്തതായും അന്വേഷണസം ഘം കണ്ടെത്തി. ഫോൺ ലൊക്കേ ഷൻ പിന്തുടർന്നാണ് പ്രതികളെ പി ടിച്ചത്.

Continue Reading