Connect with us

Crime

ജീവൻ അപകടത്തിലായിട്ട്എന്ത് ജോലി ചെയ്യാനാ’; ഡോക്ടർമാർ മിന്നൽ പണിമുടക്കിലേക്ക്

Published

on

 
കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തെ തുടർന്ന് ആരോഗ്യ പ്രവർത്തകർ പ്രതിഷേധത്തിലേക്ക്. ഡോക്ടർമാർ മിന്നൽ പണിമുടക്കിലേക്ക് നീങ്ങി. കോഴിക്കോട് ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലെയും എമർജൻസി സർവീസുകൾ ഒഴികെയുള്ള സേവനങ്ങൾ ഷട്ട് ഡൗൺ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ജീവൻ അപകടത്തിലായിട്ട് ജോലി ചെയ്യാൻ കഴിയില്ല എന്ന നിലപാടിലാണ് ആരോഗ്യ പ്രവർത്തകർ.

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിനാണ് ആക്രമിക്കപ്പെട്ടത്. വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. അദ്ദേഹത്തെ നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കിന്റെ സ്വഭാവം ഗുരുതരമാണ്. എന്നാൽ ഇപ്പോൾ ആശങ്കപെടേണ്ട കാര്യമില്ലെന്ന് പരിശോധിച്ച ഡോക്ടർമാർ അറിയിച്ചു.ആക്രമണത്തിൽ തലയിൽ ആഴത്തിലുള്ള മുറിവേൽക്കുകയും സ്കൾ ബോൺ ഫ്രാക്ച്ചർ (തലയോട്ടിയിലെ അസ്ഥിക്ക് പൊട്ടൽ) ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. സി.ടി. സ്കാൻ എടുത്ത് കൂടുതൽ പരിശോധനകൾ തുടരുകയാണ്

ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ വേണമെന്ന് ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെട്ടു. ആക്രമണം നടക്കുമ്പോൾ പോലീസ് എയ്ഡ് പോസ്റ്റ് അവിടെ ഉണ്ടായിരുന്നില്ല. സെക്യൂരിറ്റി ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും  അവർക്ക് തടയാൻ കഴിഞ്ഞിരുന്നില്ല. ഈ സംഭവത്തിൽ ശക്തമായി പ്രതിഷേധിച്ചേ മതിയാവൂ എന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.

കോഴിക്കോട് ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും എമർജൻസി സർവീസ് ഒഴികെയുള്ള സേവനങ്ങൾ നിർത്തിവെക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റി സേവനങ്ങൾ അടക്കമുള്ള എല്ലാ സേവനങ്ങളും ഇപ്പോൾ മുതൽ നിർത്തി വെക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ജില്ലയിലെ ഗവൺമെന്റ് ആശുപത്രികൾ മുഴുവനും ഇതിൽ ഉൾപ്പെടും. ഡോക്ടർമാർ സമരത്തിലേക്ക് പോകുന്നു എന്നാണ് അവരുടെ സംഘടനകൾ അറിയിച്ചിരിക്കുന്നത്.

Continue Reading