KERALA
തളിപ്പറമ്പിൽ 50 കോടിയിലേറെ രൂപയുടെ നഷ്ടം: ട്രാൻസ്ഫോമറിൽ നിന്നല്ല തീ വന്നതെന്ന് കെ എസ് ഇ ബി
കണ്ണൂർ: തളിപ്പറമ്പ് നഗരത്തെ വിറപ്പിച്ച്
ബസ്‌സ്റ്റാൻഡിനോട് ചേർന്നു ള്ള കെട്ടിടസമുച്ചയത്തിൽ നടന്ന വൻ അഗ്നിബാധയിൽ അൻപതോളം കടകളാണ് കത്തിനശിച്ചത്. 50 കോടിയിലേറെ രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിട്ടുള്ളത്.
തളിപ്പറമ്പ് ഹൈ വേയിൽ ഒട്ടേറെ ചെറുകട കൾ പ്രവർത്തിക്കുന്ന കെവി കോംപ്ലക്സിൽ വ്യാഴാഴ്ച വൈകി ട്ട് 5.10-ഓടെയാണ് തീപ്പിടിത്ത
മുണ്ടായത് കെട്ടിടത്തിൻ്റെ മൂല യിൽ പ്രവർത്തിക്കുന്ന മാക്ട്രോ
ഫുട്‌വെയേഴ്സിന്റെ നെയിം ബോർഡിനാണ് ആദ്യം തീപ്പിടിച്ചത് . ഒന്നാം നിലയിലാണ് ഈ കട പ്രവർത്തിക്കുന്നത് നിമിഷങ്ങൾക്കുള്ളിൽ തൊട്ടടുത്ത മാ യിസോൺ, ഫൺസിറ്റി എന്നീ കളിക്കോപ്പ് കടകളിലേക്ക് പടരു കയായിരുന്നു. രണ്ടുകിലോമീറ്ററ പുറമുള്ള അഗ്നിരക്ഷാസേന കു തിച്ചെത്തി തീയനക്കാൻ ശ്രമി ച്ചെങ്കിലും നിലയുണ്ടായില്ല. വൈ കുന്നേരത്തെ കാറ്റിൽ തീ സമിപത്തെ കടകളിലേക്ക് അതിവേഗം പടർന്നു
ഇത് നഗരത്തെ കൂടുതൽ ഭീതിയിലാഴ്ത്തി ഹൈവേ പൂർണമായി അടച്ച് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. ഇരുനില കെട്ടിടത്തിന്റെ ഒന്നാംനിലയിലെ ഷാലിമാർ ഹോം അപ്ലയൻസസ്, ബോ യ്സോൺ കൂൾബാർ, പറപ്പു ലിലെ ഗിരീശന്റെ ഉടമസ്ഥതയി ലുള്ള സർഗചിത്ര സ്റ്റുഡിയോ എന്നിവയിലേക്കുകൂടി തി പടർ ന്നതോടെ കെട്ടിടം അഗ്നിഗോള
മായി. ഈ കെട്ടിടസമുച്ചയത്തി
ലെ ക്ലാസിക് ഫാൻസി, മിൽമ ബൂത്ത്, മൊബൈൽ പാർക്ക്, ജയ ഫാഷൻ, പച്ചക്കറിവിപണന
കേന്ദ്രം, റെഡിമെയ്‌ഡ് വസ്ത്രാല യം എന്നിവയും കത്തിനശിച്ചു. രാത്രി ഏഴോടെ രാജധാനി സൂ പർമാർക്കറ്റിലേക്കും തീപടർന്നു. ഷാലിമാർ ഹോം അപ്ലയൻസസി ലെ പ്ലാസ്റ്റിക് വസ്തുക്കൾക്ക് തീ
പടർന്നത് രക്ഷാപ്രവർത്തനം ദു സ്സഹതമാക്കി. 25-30 മീറ്റർ വീതിയും അത്രതന്നെ നീളവുമുള്ള കോംപ്ലക്സ്
കെട്ടിടത്തിനരികിലെ ട്രാൻ സ്ഫോർമറിൽനിന്നുണ്ടായ തീ പ്പൊരി സർവീസ് കണക്ഷൻ വഴിയെത്തി മാക്സ്‌ട്രോ ഫുട്‌വെ യേഴ്സിന്റെ ശിതീകരണ സംവി ധാനത്തിലേക്ക് പടരുകയായിരു ന്നെന്നാണ് ദൃക്‌സാക്ഷികൾ നൽ കിയ വിവരം. എന്നാൽ ഈ നിഗമനം തെറ്റാണെന്നും ട്രാൻ ഫോമറിൽ നിന്നല്ല തീപടർന്ന തെന്ന് KSEB അറിയിച്ചു. അതിനുള്ള സാധ്യതയില്ലെന്ന പരിശോധനക്ക് ശേഷം KSEB സബ് എഞ്ചിനീയർ പ്രശാന്ത് ഇന്ന് കാലത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ വൈകിട്ട് പുകയുയരുന്നതുകണ്ട നാട്ടു കാർ അറിയിച്ചതനുസരിച്ച് സ്ഥാ പനത്തിലെ ജീവനക്കാരും സമി
പത്തെ വ്യാപാരികളും വെള്ള മൊഴിച്ച് അണക്കാൻ ശ്രമിച്ചെങ്കി ലും വിജയിച്ചില്ല. തുടക്കത്തിൽ അണയ്ക്കുന്നതിലുണ്ടായ വീഴ്ചയാ ണ് വലിയ തീപ്പിടിത്തത്തിന് ഇട യാക്കിയതെന്നാരോപിച്ച് നാട്ടു കാരും വ്യാപാരികളും രംഗത്തെ ത്തിയത് രാത്രി സംഘർഷത്തി നിടയാക്കി. സ്ഥലം എംഎൽഎ കൂടിയായ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ബന്ധപ്പെട്ടതിനെത്തുടർന്ന് കൂട തൽ അഗ്നിരക്ഷാസേനാ വാഹനങ്ങൾ പണിപ്പെട്ട് എത്തിച്ചു
കണ്ണൂർ, കാസർകോട് ജില്ലക ളിൽ നിന്നെത്തിയ 13 അഗ്നിര ക്ഷാസേനാ വാഹനങ്ങൾ നാലു മണിക്കൂറോളം പ്രയത്നിച്ചാണ് തീ നിയന്ത്രിച്ചത്.
തളിപ്പറമ്പിലെ ഏറ്റവും വലിയ അഗ്നിബാധയാണ് ഇന്നലെ വൈകിട്ട് ഉണ്ടായത് . നഗരം കത്തിയെരിയു മ്പോൾ നോക്കിനിൽക്കേണ്ട അവ സ്ഥയിലായി നാട്ടുകാരും അധി കൃതരും നഗരത്തിന്റെ ഹൃദയ ഭാഗത്ത് ദേശീയപാതയിൽ തന്നെ ഉണ്ടായ അഗ്നിബാധ തളിപ്പറമ്പിന്റെ ചരിത്രത്തി ലെ തന്നെ ഏറ്റവും വലിയ അഗ്നിബാധയാണെന്നു വ്യാ പാരികളും പറയുന്നു. പലപ്പോഴും മാർക്കറ്റിലും മറ്റും തീ പിടിത്തങ്ങൾ ഉണ്ടായിട്ടുണ്ടെ ങ്കിലും രണ്ടോ മൂന്നോ കടകൾ ക്കപ്പുറം ഇരയാകാറില്ലായിരു ന്നു.
എന്നാൽ ബസ് സ്റ്റാൻഡിന് സമീ പത്തെ കെവി കോംപ്ലക്സിലും ഇതിന് അനുബന്ധമായുള്ള 3 കോംപ്ലക്‌സുകളിലേ ക്കും തീ പടർന്നപ്പോൾ ഒന്നും ചെയ്യാനാവാ
ത്ത അവസ്‌ഥയിലായി നഗരവാസിക ളും അധികൃതരും. തീപിടിച്ച സ്ഥല ത്ത് നിന്ന് 3 കിലോമീറ്ററോളം അകലെയുള്ള തളിപ്പറമ്പ് അഗ്നി രക്ഷാ കേന്ദ്രത്തിൽ നിന്ന് 2 യൂ ണിറ്റ് വാഹനങ്ങൾ എത്തു മ്പോഴേക്കും തീ നിയന്ത്രണാ തീതമായിരുന്നു.
ഈ വാഹനങ്ങളിൽ നിന്ന് വെള്ളം പമ്പ് ചെയ്യാൻ ആരം ഭിച്ചപ്പോഴേക്കും അസഹ്യമായ ചൂട് നിമിത്തം നിമിത്തം ആർക്കും അടു ക്കാൻ സാധിക്കാത്ത അവസ്ഥ യുമായിരുന്നു.
ഇതിലെ വെള്ളം തീർന്ന് വീണ്ടും നിറയ്ക്കാൻ പോയതോടെ തീ പൂർണ മായും പടർന്നുപിടിക്കാൻ തുടങ്ങി. മുകൾ നിലകളിലുള്ള കടകൾക്ക് തീപിടിച്ചതോടെ യാണ് സമീപത്തെ കോംപ്ലക്സുകളിലേ
ക്കും പടർന്നത്.
പൊലീസെത്തി ഗതാഗതം നിയന്ത്രി ക്കാൻ ശ്രമിച്ചെങ്കിലും ചിറവക്കിലും തൃച്ചം ബരം ഭാഗത്ത് വൻ ഗതാഗതക്കുരുക്ക് രൂപ പ്പെട്ട് വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശിക്കാൻ സാധിക്കാത്ത അവസ്ഥയാ യി. ഇതോടെയാണ് അഗ്നിരക്ഷാ യൂണിറ്റു കൾക്ക് ദുരന്ത സ്‌ഥലത്തേക്ക് വരാൻ സാ ധിക്കാത്ത അവസ്ഥയായത്.
നഗരത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയ തീപിടിത്ത ത്തിന്റെ കാരണം സംബന്ധിച്ചും തർ ക്കം. ദേശീയപാതയോട് ചേർന്നുള്ള മാ സ്ട്രോ എന്ന കടയുടെ സമീപത്തുനി ന്നാണ് തീപിടിത്തം ആദ്യം ശ്രദ്ധയിൽ പെട്ടത്. തീ പടർന്നത് ഇതിനു സമീപ ത്തെ ട്രാൻസ്ഫോമറിൽ നിന്നെന്നാണ് പ്രദേശവാസികളിൽ ഒരുവിഭാഗം പറയുന്നത്.
ഒരുകടയുടെ സമീപത്തുള്ള എസി യൂ ണിറ്റിൽ നിന്നാണെന്നും പറയപ്പെടുന്നു ണ്ട് തീപിടുത്തത്തിൻ്റെ യഥാർഥ കാര ണത്തെക്കുറിച്ച് അഗ്നിരക്ഷാസേനയും കെഎസ്ഇബിയും അന്വേഷണം നട ത്തുമെന്ന് അധികൃതർ പറഞ്ഞു.
കെട്ടിട സമുച്ചയത്തിലെ ഒന്നാം നിലയിൽ കണ്ടെത്തിയ തീ പൊടുന്നനെ തൊട്ടുമുകളിൽ പ്രവർത്തിക്കുന്ന ഷാ ലിമാർ സ്‌റ്റോറിലേക്കു തീ പടർന്നു. പാ ത്രങ്ങളും ഗാർഹികോപകരണങ്ങളും വിൽക്കുന്ന 2 നിലകളിൽ പ്രവർത്തിക്കുന്ന ഷാലിമാർ സ്റ്റോറിനെ മിനിറ്റുകൾ ക്കുള്ളിൽ തീവിഴുങ്ങി.
തളിപ്പറമ്പ്നഗരത്തിലെ അഗ്നിബാധയെക്കുറിച്ചു സമഗ്ര അന്വേഷണം നടത്തുമെന്നും വിശദ പരിശോധനകൾക്കുശേ ഷം നഷ്ടപരിഹാരത്തെക്കുറി ച്ചു തീരുമാനമെടുക്കുമെന്നും കലക്ടർ അരുൺ കെ.വിജ യൻ പറഞ്ഞു . അഗ്നിബാധയ്ക്ക് ഇടയാ ക്കിയ കാരണങ്ങളെക്കുറിച്ച് ഇലക്ട്രിക്കൽ എൻജിനീയറു ടെ സഹായത്തോടെ അന്വേഷ ണം നടത്തും. റീജനൽ ഫയർ ഓഫിസറുടെ നേതൃത്വത്തിലു ള്ള അഗ്നിരക്ഷാ അംഗങ്ങളും ദുരന്ത നിവാരണ സേനയുമാ ണു രക്ഷാപ്രവർത്തനം നടത്തി
യത്. ദേശീയപാതയിലുണ്ടായ ദുരന്തമായതിനാൽ ഗതാഗത കുരുക്ക് നിമിത്തം രക്ഷാസേന യ്ക്കെത്താൻ സ്വാഭാവികമായ താമസം നേരിടേണ്ടി വന്നിട്ടു ണ്ട്. എങ്കിലും 5.45 ഓടെ പൂർ ണമായ തോതിലുള്ള രക്ഷാപ്ര വർത്തനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞതായും കലക്ടർ പറ ഞ്ഞു. തഹസിൽദാറുടെ നേതൃ ത്വത്തിലുള്ള റവന്യു ഉദ്യോഗ സ്‌ഥർ പരിശോധന നടത്തി ആർഡിഒയുടെ പരിശോധന യ്ക്കും ശേഷമായിരിക്കും നഷ്ടപരിഹാരത്തെക്കുറിച്ച് തീരുമാനമെടുക്കുക.
