Connect with us

Crime

14 കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് അധ്യാപികര്‍ക്കെതിരെ നടപടി

Published

on

പാലക്കാട്: പാലക്കാട് പല്ലന്‍ചാത്തന്നൂരില്‍ 14 കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് അധ്യാപികര്‍ക്കെതിരെ നടപടിയെടുത്ത് മാനേജ്‌മെന്റ്. കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥി അര്‍ജുന്‍ മരിച്ച സംഭവത്തിലാണ് നടപടി. അര്‍ജുന്റെ മരണത്തില്‍ സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം നടന്നിരുന്നു. അര്‍ജുന്റെ കുടുംബവും അധ്യാപകര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാന അധ്യാപിക ലിസി, അധ്യാപിക ആശ എന്നിവരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.

കുട്ടികള്‍ തമ്മില്‍ ഇന്‍സ്റ്റഗ്രാം മെസേജിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അധ്യാപിക ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
സംഭവത്തില്‍ പോലീസിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം നടക്കുന്നുണ്ട്. വിദ്യാര്‍ഥികളുടെ ആവശ്യപ്രകാരവും യാഥാര്‍ഥ്യം പുറത്ത് വരുന്നതിനും വേണ്ടിയാണ് സസ്‌പെന്‍ഷന്‍ നടപടിയെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രാത്രി വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ അര്‍ജുനെ കണ്ടെത്തിയത്. സ്‌കൂള്‍ യൂണിഫോം പോലും മാറ്റാതെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്‍സ്റ്റഗ്രാം മെസേജുമായി ബന്ധപ്പെട്ട് ജയിലില്‍ കിടത്തുമെന്നും സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയിരുന്നതായി അര്‍ജുന്റെ കുടുംബവും സഹപാഠികളായ ചില വിദ്യാര്‍ഥികളും ആരോപിച്ചിരുന്നു. അതേസമയം അര്‍ജുനെ കേള്‍ക്കാന്‍ വീട്ടുകാരും നിന്നില്ലെന്ന് ചില വിദ്യാര്‍ഥികള്‍ ആരോപിച്ചിട്ടുണ്ട്.

Continue Reading