Connect with us

Crime

പോറ്റിക്ക് നേരെ ചെരുപ്പ് ഏറ്പ്രതികൾക്ക് അന്യായമായ ലാഭമുണ്ടാക്കാൻ പോറ്റി ഇടപ്പെട്ടു,  തന്നെ കുടുക്കി വരെ പുറത്ത് കൊണ്ട് വരും

Published

on

 
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കെതിരായ റിമാൻഡ് റിപ്പോർട്ട് പുറത്ത്. പാളികളിലെ സ്വർണം തട്ടിയെടുക്കാൻ ആസൂത്രിത ശ്രമം നടന്നതായും രണ്ടു മുതൽ പത്ത് വരെ പ്രതികൾക്ക് അന്യായമായ ലാഭമുണ്ടാക്കാൻ പോറ്റി ഇടപ്പെട്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ കുരുക്കിലാക്കുന്ന മൊഴിയാണ് ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്നത്. പോറ്റിയെ കരുവാക്കി സ്വർണം തട്ടിയെടുക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുരാരിബാബു, സുധീഷ് കുമാർ അടക്കമുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പ്രതികൾക്ക് പോറ്റി ഒത്താശ ചെയ്തതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

“ഞാൻ സ്പോൺസർഷിപ്പ് ഏറ്റെടുത്ത് സന്നിധാനത്ത് വന്നപ്പോൾ മുതൽ ഈ സ്വർണ്ണക്കൊള്ളയുടെ ആസൂത്രണം തുടങ്ങി, അതിൽ ഉദ്യോഗസ്ഥർ അടക്കം വലിയ ഗൂഢാലോചനയിൽ പങ്കെടുത്തു” എന്നാണ് പോറ്റിയുടെ മൊഴി നൽകിയത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് അന്യായമായ നഷ്ടവും തങ്ങൾക്ക് അന്യായ ലാഭവും ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയും കരുതലോടെയുമാണ് ഈ വിശ്വാസവഞ്ചന നടത്തിയത്. സ്വർണം തട്ടിയെടുത്ത് ലാഭം നേടിക്കൊടുക്കാൻ വേണ്ടിയാണ് ഉണ്ണികൃഷ്ണൻ പോറ്റി ശ്രമിച്ചത് എന്ന ഗുരുതരമായ ആരോപണം റിമാൻഡ് റിപ്പോർട്ടിലുണ്ട്.

സ്പോൺസർമാരെ കണ്ടെത്താൻ ശേഷിയുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെ ലഭിച്ചപ്പോൾ, പ്രതിചേർക്കപ്പെട്ട മുരാരിബാബു അടക്കമുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ ഉള്ളിൽ തോന്നിയ കുശാഗ്ര ബുദ്ധിയാണോ ഈ സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

അതിനിടെ റാനി കോടതിയിൽ ഹാജരാക്കി പോറ്റിയെ പുറത്തിറക്കിയപ്പോൾ പോറ്റിക്ക് നേരെ ഒരാൾ ചെരിപ്പ് എറിഞ്ഞു. ബി ജെ പി പ്രാദേശിക നേതാവാണ് ചെരിപ്പേറ് നടത്തിയത്.

ഒക്ടോബർ 30 വരെ ഉണ്ണി കൃഷ്ണൻ പോറ്റിയെ കോടതി കസ്റ്റഡിയിൽ വിട്ട് നൽകി . തന്നെ കുടുക്കിയവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പ്രതികരിച്ചു


Continue Reading