Connect with us

Crime

ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു കസ്റ്റഡിയിൽ.

Published

on

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു കസ്റ്റഡിയിൽ. ഇന്നലെ രാത്രി എസ്ഐടി സംഘം മുരാരി ബാബുവിനെ ചങ്ങനാശേരിയിലെ ഇയാളുടെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്ത് എന്നാണ് വിവരം. എത്തിച്ചു

സ്വർണ്ണപ്പാളിയിലോ ഉണ്ണികൃഷ്ണൻ പോറ്റിയിലോ അന്വേഷണം ഒതുങ്ങാതെ ക്രിമിനൽ ഗൂഢാലോചന സമഗ്രമായി അന്വേഷിക്കണമെന്നായിരുന്നു ഇടക്കാല റിപ്പോർട്ട് സമർപ്പിച്ച ശേഷമുള്ള ഹൈക്കോടതിയുടെ നിർദ്ദേശം. കേസിൻ്റെ ഗൗരവസ്വഭാവം പരിഗണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് മിനുട്സ് ബുക്കും പിടിച്ചെടുത്തിരുന്നു. ദേവസ്വം ബോർഡ് അധികൃതരുടെയും പങ്ക് ഭാരവാഹികളുടെയും അന്വേഷിക്കാനാണ് എസ്ഐടിയു തീരുമാനം. രണ്ടു കേസുകളിലെയും പ്രതിയായ മുൻ അഡ്‌മിനിസ്ട്രേറ്റീവ്
ഓഫീസർ മുരാരി ബാബുവിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് സൂചനയുണ്ടായിരുന്നു. നോട്ടീസ് നൽകി വിളിപ്പിക്കേണ്ടതില്ല എന്നായിരുന്നു തീരുമാനം.

ചോദ്യംചെയ്ത‌് വിട്ടയച്ച ഉണ്ണികൃഷ്ണ‌ൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ വീണ്ടും ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തും. കസ്റ്റഡി കാലാവധി ഒക്ടോബർ 30ന് കഴിയും മുൻപേ ഉണ്ണികൃഷ്ണൻ പോറ്റിയുമായി സംസ്ഥാനത്തിന് പുറത്തേക്ക് തെളിവെടുപ്പിന് പോകാനാണ് ആലോചന. കോടതിയുടെ ഉത്തരവിന് പിന്നാലെ തിരുവിതാംകൂർ ദേവസ്വം ബോർഡും ഹൈക്കോടതിയെ സമീപിക്കും. 2025 ദേവസ്വം ബോർഡിനെതിരായ ദേവസ്വം ബെഞ്ചിന്റെ പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

Continue Reading