Connect with us

Crime

കോയമ്പത്തൂരില്‍ കോളേജ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗംചെയ്ത  മൂന്ന് പ്രതികളെയും പോലീസ് വെടിവെച്ച് കീഴ്‌പ്പെടുത്തി

Published

on


കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗംചെയ്ത സംഭവത്തില്‍ മൂന്ന് പ്രതികളെയും പോലീസ് വെടിവെച്ച് കീഴ്‌പ്പെടുത്തി. തവസി, കാര്‍ത്തിക്, കാളീശ്വേരന്‍ എന്നിവരെയാണ് ഏറ്റുമുട്ടലിനൊടുവില്‍ കസ്റ്റഡിയിലെടുത്തത്. കാലിന് വെടിയേറ്റ മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിപോലീസ് പറഞ്ഞു.

കോയമ്പത്തൂരിലെ സ്വകാര്യ കോളേജില്‍ എംബിഎയ്ക്ക് പഠിക്കുന്ന മധുര സ്വദേശിനിയായ 21-കാരിയെയാണ് മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗംചെയ്തത്. ഞായറാഴ്ച രാത്രി 11-മണിയോടെ വിമാനത്താവളത്തിന് സമീപം വൃന്ദാവന്‍ നഗറിലായിരുന്നു സംഭവം.

സുഹൃത്തായ 23-കാരനൊപ്പം കാറിലിരിക്കുമ്പോള്‍ ബൈക്കില്‍ വന്ന മൂന്നുപേര്‍ ഇരുവരെയും ചോദ്യംചെയ്യുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ കല്ലുകൊണ്ട് കാറിന്റെ ഗ്ലാസ് തകര്‍ത്തു. ഇതോടെ ഇരുവരും പേടിച്ചു പുറത്തിറങ്ങി. രണ്ടുപേര്‍ ചേര്‍ന്ന് യുവാവിനെ കല്ലുകൊണ്ടും വടികൊണ്ടും ആക്രമിച്ചു. മൂന്നാമന്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ മൂന്നുപേരും ചേര്‍ന്നു യുവതിയെ ബലം പ്രയോഗിച്ചു കൊണ്ടുപോയി. തുടര്‍ന്ന് അര കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പറമ്പില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

മര്‍ദനമേറ്റ് അവശനായ യുവാവുതന്നെയാണ് അല്പസമയത്തിനുശേഷം പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചത്. അഞ്ചുമണിക്കൂറോളം തിരച്ചിലിനുശേഷം തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെ റെയില്‍പ്പാളത്തിനോട് ചേര്‍ന്നുള്ള വിജനമായ പറമ്പില്‍ യുവതിയെ വസ്ത്രമില്ലാത നിലയില്‍ പോലീസ് കണ്ടെത്തി. അവശനിലയിലായിരുന്ന യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading