Connect with us

NATIONAL

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ  അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

Published

on

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ  അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 122 നിയമസഭാ സീറ്റുകളിലാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തിൽ 121 സീറ്റുകളിലേയ്ക്കാണ് വോട്ടെടുപ്പ് നടന്നത്. നിയമസഭയിൽ ആകെ 243 സീറ്റുകളാണ് ഉള്ളത്.

നിതീഷ് കുമാറിന്റെ മന്ത്രിസഭയിലെ പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിമാര്‍ ഈ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്.നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന വെസ്റ്റ് ചമ്പാരന്‍, ഈസ്റ്റ് ചമ്പാരന്‍, സീതാമര്‍ഹി, മധുബാനി, സുപൗള്‍, അരാരിയ, കിഷന്‍ഗഞ്ച് എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്.

വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ പലതും മുസ്ലിം ജനസംഖ്യ കൂടുതലുള്ള സീമാഞ്ചല്‍ മേഖലയിലാണ് വരുന്നത്, അതിനാല്‍ ഭരണ-പ്രതിപക്ഷ സഖ്യങ്ങള്‍ക്ക് ഈ ഘട്ടം നിര്‍ണായകമാണ്.നവംബര്‍ 14നാണ് വോട്ടെണ്ണല്‍.

ബിഹാറിലെ ഒന്നാം ഘട്ട വോട്ടെടുപ്പില്‍ റെക്കോഡ് പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്. 64.66 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്

Continue Reading