Connect with us

Crime

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍   എ. പത്മകുമാറിനെ എസ്‌ഐടി രഹസ്യ കേന്ദ്രത്തിൽ ചോദ്യംചെയ്യുന്നു

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡൻ്റും സി പി എം നേതാവുമായിരുന്ന  എ. പത്മകുമാറിനെ എസ്‌ഐടി ചോദ്യംചെയ്യുന്നു. വ്യാഴാഴ്ച രാവിലെയാണ് പത്മകുമാര്‍ എസ്‌ഐടിക്ക് മുന്നില്‍ ചോദ്യംചെയ്യലിനായി ഹാജരായത്. തിരുവനന്തപുരത്ത രഹസ്യകേന്ദ്രത്തില്‍വെച്ചാണ് ചോദ്യംചെയ്യല്‍. ചോദ്യംചെയ്യലിന് പിന്നാലെ പത്മകുമാറിൻ്റെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചനയുണ്ട്

അതേസമയം, സ്വര്‍ണക്കൊള്ള കേസില്‍ നേരത്തേ അറസ്റ്റിലായ എന്‍. വാസുവിനെ വ്യാഴാഴ്ച വൈകീട്ട് നാലുമണി വരെ എസ്‌ഐടിയുടെ കസ്റ്റഡിയില്‍വിട്ടിട്ടുണ്ട്. വാസുവിനെയും പത്മകുമാറിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്‌തേക്കും.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒത്താശചെയ്തത് പത്മകുമാറാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) വിലയിരുത്തല്‍. പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും എസ്ഐടിക്ക് സൂചന ലഭിച്ചിട്ടുണ്ട്. ഇതുമായെല്ലാം ബന്ധപ്പെട്ട് കൂടുതല്‍ തെളിവ് ശേഖരിക്കാനുള്ളതിനാലാണ് പത്മകുമാറിന്റെ അറസ്റ്റ് വൈകുന്നതെന്ന് എസ്ഐടി വൃത്തങ്ങള്‍ പറയുന്നു.



Continue Reading