NATIONAL
മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യം അധികാരം ഉറപ്പിച്ചു.
മുംബൈ: രാജ്യത്തെ ഏറ്റവും സമ്പന്നമായ തദ്ദേശ സ്ഥാപനത്തിന്മേലുള്ള 28 വർഷത്തെ താക്കറെ കുടുംബത്തിന്റെ മേൽക്കോയ്മ അവസാനിപ്പിച്ച് ബിജെപി- ഷിന്ദേ സഖ്യം. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിലേക്ക് (ബിഎംസി) നടന്ന തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ മഹായുതി സഖ്യം അധികാരം ഉറപ്പിച്ചു. 227 വാർഡുകളുള്ള കോർപ്പറേഷനിൽ 217 ഇടങ്ങളിലെ ഫലമാണ് നിലവിൽ പുറത്ത് വന്നത്. ഇതിൽ 116 സീറ്റുകളാണ് ബിജെപി-ശിവസേന (ഷിന്ദേ വിഭാഗം) സഖ്യം സ്വന്തമാക്കിയിരിക്കുന്നത്. ബിജെപി 88 സീറ്റുകളിലും ശിവസേന 28 സീറ്റുകളിലും ലീഡ് നേടി. ഉദ്ധവ് വിഭാഗം ശിവസേന 74 സീറ്റുകളാണ് സ്വന്തമാക്കിയത്. രാജ് താക്കറെയുടെ നവനിർമാൺ സേന എട്ടു സീറ്റുകളും കോൺഗ്രസ് 11 സീറ്റുകളിലും ലീഡ് നേടി.
