Connect with us

KERALA

പോയ സർക്കാർ എവിടെ തോറ്റോ അവിടെയെല്ലാം ബദൽ നിർദ്ദേശങ്ങളുണ്ടെന്ന് വി ഡി സതീശൻ

Published

on

തിരുവനന്തപുരം: ബജറ്റ് ചര്‍ച്ചയില്‍ നിയമസഭയില്‍ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശന്‍. ബജറ്റിനെതിരായ പ്രതിപക്ഷ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി. റെക്കോർഡ് ഭൂരിപക്ഷം നൽകിയാണ് ജനം യുഡിഎഫിന് ജയിപ്പിച്ചത്. പോയ സർക്കാർ എവിടെ തോറ്റോ അവിടെയെല്ലാം ബദൽ നിർദ്ദേശങ്ങളുണ്ടെന്ന് വി ഡി സതീശൻ പറഞ്ഞു. സമ്പത്ത് വ്യവസ്ഥയുടെ ആരോഗ്യം എന്താണെന്ന് വ്യക്തമാക്കുന്ന ധവളപത്രം സർക്കാർ അവതരിപ്പിച്ചു. അത് രാഷ്ട്രീയ വിമർശനം അല്ല ആധികാരിക രേഖയാണ്. കാലത്തിനും കാലഘട്ടത്തിനും അനുസരിച്ച ബജറ്റാണ് സർക്കാർ അവതരിപ്പിച്ചത്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റുന്ന ബജറ്റാണിത്. ജനസംഖ്യാപരമായ മാറ്റങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ല. പാഠ്യ പദ്ധതി പുനക്രമീകരിച്ച പുതിയ കോഴ്സുകൾ തുടങ്ങുന്നു. വയോജനങ്ങളെ സംരക്ഷിക്കണം. നന്നായി പഠിച്ചിട്ടാണ് വയോജനങ്ങൾക്കായി വകുപ്പ് ഉണ്ടാക്കിയിരിക്കുന്നതാണ്. സാമ്പത്തികമായ വലിയ മാറ്റങ്ങളിലൂടെയാണ് കേരളം കടന്ന് പോകുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി, നികുതി ഭാരം ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കാതെ തന്നെ ഖജനാവ് നിറയ്ക്കുമെന്നും കൂട്ടിച്ചേർത്തു.

പൊതുമേഖല സ്ഥാപനം സ്വകാര്യവല്‍ക്കരിക്കുന്ന ഒരു വാചകം ബജറ്റിൽ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസിയെ സ്വയം പര്യാപ്തമാക്കും. സപ്ലൈ കോയെ ലാഭത്തിൽ ആക്കും. സപ്ലെ ചെയ്ൻ മാനേജ്മൻ്റ് മോഡൽ സപ്ലെയ്കോയിൽ നടപ്പാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, പൊതു മേഖല സ്ഥാപനങ്ങൾ ശക്തവും ലാഭകരവുമാക്കുമെന്നും കൂട്ടിച്ചേർച്ചു. സർക്കാരിന്റെ ബാധ്യത കുറയ്ക്കും. കെഎസ്ഇബി ലാഭത്തിലായിരുന്നു ഇപ്പോ ഏത് അവസ്ഥയിലാണ്. കെഎസ്ഇബിയെ എൽഡിഎഫ് കടത്തിലാക്കി. കൂടിയ വിലക്ക് വൈദ്യുതി വാങ്ങിയതടക്കം കോടികളാണ് പ്രതിദിന നഷ്ടം. കെഎസ്ഇബിയെ ലാഭത്തിൽ ആക്കും. വൈദ്യുതി ചാർജ്ജ് കൂട്ടി പാവപ്പെട്ടവന്റെ തലയിൽ വയ്ക്കുന്നതല്ല സർക്കാർ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു

Continue Reading