Connect with us

Crime

മന്ത്രി കെ.എം ഷാജിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ യുവമോർച്ച പ്രവർത്തകർക്കെതിരെ കേസ്

Published

on

മന്ത്രി കെ.എം ഷാജിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ യുവമോർച്ച പ്രവർത്തകർക്കെതിരെ കേസ്

തിരുവനന്തപുരം: തലസ്ഥാനത്ത് തദ്ദേശ മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ യുവമോർച്ച പ്രവർത്തകർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. കന്റോൺമെന്റ് പൊലീസാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തത്. കേസ് വേണ്ടെന്ന് മന്ത്രി നിർദേശം നൽകിയെങ്കിലും പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

​ഇ​ന്ന​ലെ​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​ ​നി​ന്നി​റ​ങ്ങി​യ​ ​​മ​ന്ത്രി​ ​കെ എം ഷാ​ജി​യെ​ ​വൈ​കി​ട്ട് 7.15​ ​ഓ​ടെ​ ​വാ​ൻ​റോ​സ് ​ജം​ഗ്ഷ​നി​ലാ​ണ് ​യു​വ​മോ​ർ​ച്ച​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ത​ട​ഞ്ഞ​ത്.​ ​ഇ​തോ​ടെ​ ​വാ​ഹ​ന​ത്തി​ൽ​ ​നി​ന്നി​റ​ങ്ങി​യ​ ​മ​ന്ത്രി​ ​ഓ​ട്ടോ​യി​ൽ​ ​ക​യ​റി.​ ​അ​തും​ ​ത​ട​ഞ്ഞ​തോ​ടെ​ ​മ​ന്ത്രി​ ​പു​റ​ത്തി​റ​ങ്ങി​ ​ന​ട​ന്നു​നീ​ങ്ങി.​ ​ഇ​തോ​ടെ​ ​പ്ര​തി​ഷേ​ധ​ക്കാ​ർ​ ​പി​ൻ​മാ​റി.​ ​

ഒ​ന്ന​ര​കി​ലോ​മീ​റ്റ​ർ​ ​ന​ട​ന്ന് ​എ​ട്ടു​മ​ണി​യോ​ടെ​യാ​ണ് ​മ​ന്ത്രി​ ​ന​ന്ദാ​വ​ന​ത്തെ​ ​ഓ​ദ്യോ​ഗി​ക​ ​വ​സ​തി​യാ​യ​ ​പൗ​ർ​ണ്ണ​മി​യി​ലെ​ത്തി​യ​ത്.​ ​​മ​ന്ത്രി​ ​ഷാ​ജി​ക്ക് ​പൈ​ല​റ്റും​ ​എ​സ്‌​കോ​ർ​ട്ടും​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​ഇ​ത് ​ഗു​രു​ത​ര​ ​സു​ര​ക്ഷാ​വീ​ഴ്ച​യാ​ണെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ. കേ​ര​ള​ത്തി​ലെ​ത്തി​യ​ ​കേന്ദ്ര ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​അ​മി​ത് ​ഷാ​യെ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​ക​രി​ങ്കൊ​ടി​ ​കാ​ണി​ച്ച​തി​നു​ ​പി​ന്നാ​ലെ​യാണ് സംസ്ഥാനത്തെ യുഡിഎഫ് മന്ത്രിമാർക്കെതിരെ യുവമോർച്ച കരിങ്കൊടി പ്രതിഷേധം ആരംഭിച്ചത്.

കഴിഞ്ഞദിവസം നെയ്യാറ്റിൻകരയിൽ കായിക മന്ത്രി ഒ ജെ ജനീഷിനെ യുവമോർച്ച പ്രവർത്തകർ വഴിയിൽ തടഞ്ഞിരുന്നു. പത്താംകല്ലിലെ സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങിയ മന്ത്രിയെയാണ് യുവമോർച്ച പ്രവർത്തകർ തടഞ്ഞത്.

Continue Reading