Connect with us

Crime

തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമം : ബി ജെ നേതാക്കൾ ഉൾപ്പെടെ പിടിയിൽ

Published

on

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമണക്കേസിൽ മുഖ്യപ്രതി ഉൾപ്പെടെ നാലുപേർ പിടിയിൽ. ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. പ്രദീപ്, ബിജെപി കുളത്തൂർ മണ്ഡലം പ്രസിഡന്റ് ശ്രീലാൽ, അജി, സ്റ്റെഫിൻ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി തെങ്കാശിയിലെ ഒളികേന്ദ്രത്തിൽ നിന്നാണ് നാലുപേരെയും പൊലീസ് പിടികൂടിയത്. കമ്മിഷണറുടെ പ്രത്യേക സ്‌ക്വാഡും മ്യൂസിയം പൊലീസും ചേർന്ന് പിടികൂടിയ പ്രതികൾ നിലവിൽ മ്യൂസിയം പൊലീസ് സ്റ്റേഷനിലാണുള്ളത്.

ബിജെപി തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ഡിസിസി ഓഫീസാക്രമണം. കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട് കോൺഗ്രസ് – ബിജെപി ഓഫീസ് ഏറ്റുമുട്ടലിനിടെയാണ് തലസ്ഥാനത്ത് ഡിസിസി ഓഫീസിനും ആനാവൂരിൽ കോൺഗ്രസ് മണ്ഡ‌ലം കമ്മിറ്റി ഓഫീസിനുംനേരെ ആക്രമണം ഉണ്ടായത്.

കുറ്റവാളികൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറ‍ഞ്ഞിരുന്നു. കോൺഗ്രസ് ഓഫീസുകൾ ആക്രമിച്ച കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. ഡിസിസി ഓഫീസിലേക്ക് കല്ലേറ് നടത്തുകയും ആനാവൂർ മണ്ഡലം കമ്മിറ്റ് ഓഫീസിന് തീയിടുകയും ചെയ്ത ക്രിമിനലുകളുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. നാട്ടിലെ ക്രമസമാധാനം തകർക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണ്. അത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. പാർട്ടി ഓഫീസുകൾ ആക്രമിക്കുന്നത് ശരിയായ രീതിയല്ല. കേരളീയ പൊതുസമൂഹം ഒരുകാലത്തും ഇത്തരം രാഷ്ട്രീയ അതിക്രമങ്ങളെ അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Continue Reading