Crime
രാജ്യം വിട്ട് ഐസിസിൽ ചേർന്ന ഇരുപത്തിയഞ്ചോളം പേരുടെ വിവരങ്ങൾ രഹസ്യാന്വേഷണ ഏജൻസികളുടെ കൈവശം
ന്യൂഡൽഹി : ഇന്ത്യയിൽ നിന്നും തീവ്രവാദത്തിൽ ആകൃഷ്ടരായി രാജ്യം വിട്ട് ഐസിസിൽ ചേർന്നവരിൽ ഇരുപത്തിയഞ്ചോളം പേരുടെ വിവരങ്ങൾ രഹസ്യാന്വേഷണ ഏജൻസികളുടെ കൈവശമുള്ളതായി സൂചന. അഫ്ഗാനിസ്ഥാനിൽ സിറിയയിൽ പ്രവർത്തിക്കുന്ന ഐസിസ് ഭീകരസംഘടനയുടെ ഉപവിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസനിൽ പ്രവർത്തിക്കുന്നവരുടെ വിവരങ്ങളാണ് ലഭ്യമായത്. ഇവർ ഇപ്പോൾ അഫ്ഗാനിസ്ഥാനിലെ നൻഗർഹാർ പ്രദേശത്തിനടുത്താണെന്നാണ് വിവരം. ഒസാമ ബിൻ ലാദന്റെ മുൻ സുരക്ഷാ മേധാവി അമിൻ അൽ ഹഖിന്റെ ജന്മദേശത്തിന് സമീപമാണ് ഈ പ്രദേശം. പാകിസ്ഥാനുമായി അഫ്ഗാനിസ്ഥാന്റെ വടക്കുകിഴക്കൻ അതിർത്തി പ്രദേശം കൂടിയാണിത്. ഇവിടം മുൻപ് അൽ ഖ്വയ്ദയുടെ ശക്തികേന്ദ്രമായിരുന്നു.
